SPORTS

സഞ്ജു ഈസ് ബാക്ക്! അഫ്ഗാൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ബുമ്രയും മടങ്ങിയെത്തി, ഹാർദിക് ഇല്ല


മുംബൈ ∙ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ശ്രേയസ്സ് അയ്യർ നായകനായ 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസൺ പ്രധാന വിക്കറ്റ് കീപ്പറായി ടീമിലേക്ക് മടങ്ങിയെത്തി. സിംബാബ്‌വെയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിൽ സഞ്ജുവിനെ ഒഴിവാക്കിയിരുന്നു. ഇഷാൻ കിഷനാണ് ടീമിലെ മറ്റൊരു കീപ്പർ. പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശി, അഭിഷേക് ശർമ എന്നിവരുടെ ടീമിലുണ്ട്. തിലക് വർമയാണ് വൈസ് ക്യാപ്റ്റൻ.


Auto ⏭️

Back to top button