SPORTS

ആലപ്പി റിപ്പിൾസിനെ 14 റൺസിനു വീഴ്ത്തി; തുടർച്ചയായ നാലാം വിജയവുമായി ട്രിവാൻഡ്രം റോയൽസ്


തിരുവനന്തപുരം ∙ കെസിഎലിൽ കരുത്തരായ ആലപ്പി റിപ്പിൾസിനെ കീഴടക്കി ട്രിവാൻഡ്രം റോയൽസിന് തുടർച്ചയായ നാലാം ജയം. 14 റൺസിനായിരുന്നു റോയൽസിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ട്രിവാൻഡ്രം റോയൽസ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റിപ്പിൾസിന് ആറ് വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുക്കാനെ സാധിച്ചുള്ളൂ. തക‍ർപ്പൻ ഇന്നിങ്സുമായി ടീമിന് വിജയമൊരുക്കിയ വിന്ദ് ദേവ് പൈയാണ് പ്ലെയ‍ർ ഓഫ് ദ് മാച്ച്. ട്രിവാൻഡ്രം റോയൽസ് – 20 ഓവറിൽ 194/4, ആലപ്പി റിപ്പിൾസ് 20 ഓവറിൽ 180/6.തുടർന്നെത്തിയ വിഷ്ണു വിനോദ് കൂറ്റൻ ഷോട്ടുകളുമായി തുടങ്ങിയെങ്കിലും 18 റൺസെടുത്ത് മടങ്ങി. അതേ ഓവറിൽ തന്നെ അക്ഷയ് മനോഹറെയും പുറത്താക്കി സിബിൻ ഗിരീഷ് റോയൽസിന് ഇരട്ടപ്രഹരമേൽപ്പിച്ചു. തുടർന്ന് നാലാം വിക്കറ്റിലൊന്നിച്ച ഗോവിന്ദ് പൈയും സിജോമോൻ ജോസഫും ചേർന്ന തകർപ്പൻ കൂട്ടുകെട്ടാണ് റോയൽസിനെ കൂറ്റൻ സ്കോറിലെത്തിച്ചത്. വെറും 25 പന്തുകളിൽ 63 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. പതിനെട്ടാം ഓവറിൽ സിബിൻ ഗിരീഷിനെ രണ്ട് സിക്സറുകൾ പറത്തിയ സിജോമോൻ അടുത്ത ഓവറിൽ അഖിൽ ദേവിനെതിരെയും ഇതാവർത്തിച്ചു. അഭിജിത് പ്രവീൺ എറിഞ്ഞ അവസാന ഓവറിൽ രണ്ട് ഫോറും ഒരു സിക്സുമടക്കം ഗോവിന്ദ് ദേവ് പൈ 15 റൺസ് നേടി. ഗോവിന്ദ് 50 പന്തുകളിൽ നിന്ന് 82ഉം സിജോമോൻ 13 പന്തുകളിൽ നിന്ന് 31ഉം റൺസുമായി പുറത്താകാതെ നിന്നു. റിപ്പിൾസിന് വേണ്ടി സിബിൻ ഗിരീഷ് മൂന്ന് വിക്കറ്റ് വീഴ്ത്തി.എന്നാൽ സ്കോർ 138ൽ നിൽക്കെ എം. നിഖിലിന്റെ പന്തിൽ സച്ചിൻ പുറത്തായതോടെ റോയൽസ് മത്സരത്തിന്റെ നിയന്ത്രണം വീണ്ടെടുത്തു. 49 പന്തിൽ എട്ട് ഫോറും അഞ്ച് സിക്സുമടക്കം 91 റൺസെടുത്താണ് സച്ചിൻ മടങ്ങിയത്. അടുത്ത ഓവറിൽ 37 റൺസെടുത്ത കെ.എ. അരുണും പുറത്തായി. അഭിജിത് പ്രവീണും (18) സിബിൻ ​ഗിരീഷും (9) പൊരുതിയെങ്കിലും റിപ്പിൾസിന്റെ ഇന്നിങ്സ് 20 ഓവറിൽ ആറ് വിക്കറ്റിന് 180-ന് അവസാനിച്ചു. റോയൽസിന് വേണ്ടി എൻ.പി. ബേസിൽ നാല് വിക്കറ്റ് വീഴ്ത്തി.


Auto ⏭️

Back to top button