SPORTS

‘ദുബായിലേക്ക് വരുമ്പോൾ വലിയ ആശ്വാസം’: ആഡംബര വില്ല സ്വന്തമാക്കി സൂര്യകുമാർ യാദവ്; പേരിലുമുണ്ട് ഒരു ‘സർപ്രൈസ്’– വിഡിയോ


മുംബൈ ∙ ഇന്ത്യയുടെ ട്വന്റി20 ടീം മുൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ദുബായിൽ ആഡംബര വില്ല സ്വന്തമാക്കി. തന്റെ ഭാര്യ ദേവിഷാ ഷെട്ടിയോടൊപ്പമുള്ള ഒരു ഇൻസ്റ്റാഗ്രാം വിഡിയോയിലൂടെ സൂര്യകുമാർ തന്നെയാണ് ഈ വിവരം പങ്കുവച്ചത്. ‘‘2014ൽ ഐപിഎൽ കളിക്കാനാണ് ഞാൻ ആദ്യമായി ദുബായിൽ വരുന്നത്. പിന്നീട് 2020ലും വന്നു. ഇപ്പോൾ നിങ്ങൾക്ക് കാണാം, ഇന്ത്യ മുഴുവൻ ദുബായിലേക്ക് വരികയാണ്. ഇവിടുത്തെ ആഡംബരവും ജീവിത നിലവാരവും തികച്ചും വ്യത്യസ്തമാണ്. ഞാൻ താമസിക്കുന്ന മുംബൈയിൽ ഉൾപ്പെടെ ഇന്ത്യയിലും സുരക്ഷിതത്വമുണ്ട്. എന്നാൽ ദുബായിലെ സുരക്ഷിതത്വവും വളരെ മികച്ചതാണ്. ഇവിടെ വരുമ്പോൾ വലിയൊരു ആശ്വാസവും സന്തോഷവും തോന്നാറുണ്ട്.’’– സൂര്യകുമാർ യാദവ് പറഞ്ഞു. ഹൈപ്പർബാറിക് ട്രീറ്റ്‌മെന്റ്, റെഡ് ലൈറ്റ് തെറാപ്പി, ക്രയോതെറാപ്പി തുടങ്ങിയവയും ഈ റെസിഡൻഷ്യൽ പ്രോപ്പർട്ടിയിലുണ്ട്. ‘‘മറ്റൊരു കാര്യം കൂടി ഞാൻ കണ്ടു; രക്തപരിശോധന പോലുമില്ലാതെ ശരീരത്തിലെ ബ്ലഡ് ഷുഗർ ഉൾപ്പെടെ എ ടു ഇസഡ് കാര്യങ്ങൾ അറിയാൻ സാധിക്കും. അതു വളരെ മികച്ചതാണ്.’’– സൂര്യ അദ്ഭുതത്തോടെ പറഞ്ഞു. സൂര്യകുമാറിന്റെ ഈ പുതിയ വീടിന്റെ വില എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല.2026 ട്വന്റി20 ലോകകപ്പിൽ ഇന്ത്യയെ നയിച്ച സൂര്യകുമാർ യാദവ്, ടീമിന് തുടർച്ചയായ രണ്ടാം കിരീടം നേടിക്കൊടുത്തിരുന്നു. എന്നാൽ ലോകകപ്പിനു പിന്നാലെ സൂര്യകുമാറിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു നീക്കുകയും ടീമിൽനിന്നു പുറത്താക്കുകയും ചെയ്തു. രഞ്ജി ട്രോഫിക്കുള്ള മുംബൈ ടീമിലും സൂര്യയ്ക്ക് ഇടം ലഭിച്ചില്ല.


Auto ⏭️

Back to top button