SPORTS

വീണ്ടും ചരിത്രം കുറിച്ച് വൈഭവ് സൂര്യവംശി; തകർത്തത് 57 വർഷം പഴക്കമുള്ള റെക്കോർഡ്


ബെംഗളൂരു ∙ ക്രിക്കറ്റിലെ റെക്കോർഡുകൾ തകർക്കുന്നത് തുടർന്ന് പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശി. ദുലീപ് ട്രോഫി സെമിഫൈനലിൽ നിലവിലെ ചാംപ്യന്മാരായ സെൻട്രൽ സോണിനെതിരെയുള്ള മത്സരത്തിൽ ഈസ്റ്റ് സോൺ താരമായ വൈഭവ് സൂര്യവംശി അർധസെഞ്ചറി നേടി. ദുലീപ് ട്രോഫി ടൂർണമെന്റിൽ അർധസെഞ്ചറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും വൈഭവ് ഇതോടെ സ്വന്തമാക്കി. ബാറ്റിങ്ങിൽ തന്റെ പതിവ് ആക്രമണാത്മക ശൈലി തുടർന്ന വൈഭവ്, മൂന്ന് സിക്സറുകളുടെയും അഞ്ച് ഫോറുകളുടെയും അകമ്പടിയോടെ വെറും 42 പന്തിൽ നിന്നാണ് അർധസെഞ്ചറി തികച്ചത്. ആകെ ഏഴു സിക്സും ഏഴു ഫോറുമാണ് വൈഭവിന്റെ ബാറ്റിൽനിന്നു പിറന്നത്. മത്സരത്തിൽ, ഓപ്പണർമാരായ വൈഭവ് സൂര്യവംശിയും അഭിമന്യു ഈശ്വരനും അർധസെഞ്ചറിയുമായി തിളങ്ങിയെങ്കിലും മറ്റു ബാറ്റർമാർക്കാർക്കും കാര്യമായ സംഭാവന നൽകാനാതാതിരുന്നതോടെ ഈസ്റ്റ് സോണിന് ആദ്യ ഇന്നിങ്സിൽ ലീഡ് നേടാനായില്ല. സെൻട്രൽ സോണിന്റെ ആദ്യ ഇന്നിങ്സ് സ്കോറായ 266നു തന്നെ ഈസ്റ്റ് സോണും പുറത്തായി.  


Auto ⏭️

Back to top button