SPORTS

‘ലോകം കീഴടക്കിയതിനാൽ ‘യൂണിവേഴ്സ് ബോസ്’ എന്നു വിളിക്കുന്നു’, വൈഭവിനു ടെസ്റ്റ് വഴങ്ങുമോ? മറുപടിയുമായി ഗെയ്ൽ


കൊടുങ്കാറ്റിനെ കാത്തുനിൽക്കുകയായിരുന്നു; ക്രിക്കറ്റ് മൈതാനത്തെ കൊടുങ്കാറ്റായിരുന്ന ക്രിസ്റ്റഫർ ഹെൻറിക് ഗെയ്‌ൽ എന്ന ക്രിസ് ഗെയ്‌ലിനെ. കോട്ടയം പാമ്പാടി ആർഐടി ക്യാംപസിലെ മൈതാനത്തു കൊടുങ്കാറ്റടിച്ചതു പോലെയാണ് ഹെലികോപ്റ്ററിൽ ഗെയ്ൽ വന്നിറങ്ങിയത്. വലിയ മുഖം നിറയെ ചിരിനിറച്ച്, കുസൃതി തുളുമ്പുന്ന വലിയ മനുഷ്യൻ. ഉമ്മൻ ചാണ്ടി ഫൗണ്ടേഷന്റെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഗെയ്‌ലിനൊപ്പം കാറിൽ കയറി. ക്യാംപസിൽനിന്നു പുതുപ്പള്ളിവരെ റോഡു യാത്ര. ഏകദേശം 12 കിലോമീറ്റർ. ഡ്രൈവർ സീറ്റിൽ ചാണ്ടി ഉമ്മൻ എംഎൽഎ.വീണ്ടും പുറത്തേക്കു നോട്ടം നീട്ടിയ അദ്ദേഹത്തോട്, ‘യൂണിവേഴ്സ് ബോസ്’ എന്ന പേരു സ്വയം നൽകാനുള്ള കാരണമെന്ത് എന്നു ചോദിക്കാനാണ് ആദ്യം തോന്നിയത്. അപ്രതീക്ഷിതമായി ഗെയിലിന്റെ നേർക്ക് ഒരു ഷോട് പിച്ച് ബോൾ!.നിസ്സാരമായ ഒരു പുൾ ഷോട്ട് പോലെ മറുപടി ഉടനെത്തി.‘കാരണം, ഞാൻ ലോകം കീഴടക്കിയതിനാൽ!’‘ട്വന്റി20 ക്രിക്കറ്റിൽ ഇപ്പോൾ എല്ലാം ചെറിയ ലക്ഷ്യങ്ങളായി. 200 റൺസ് സുഖമായി പിന്തുടരാമെന്നായി. എല്ലാവരും 360 ഡിഗ്രി ശൈലിയിലാണു ബാറ്റു ചെയ്യുന്നത്’.അതോടെ, ഇപ്പോഴത്തെ ട്വന്റി20 സെൻസേഷനായ വൈഭവ് സൂര്യവംശിയെക്കുറിച്ചായി ചർച്ച.വൈഭവിനു ടെസ്റ്റ് ക്രിക്കറ്റ് വഴങ്ങുമോ?ഞാനും ടെസ്റ്റ് കളിച്ചിട്ടില്ലേ എന്നു മറുചോദ്യം. ‘തീർച്ചയായും അതു സാധ്യമാണ്. അതു കാണാൻ ഞാൻ കാത്തിരിക്കുകയാണ്’. ഗെയ്ൽ പറഞ്ഞുനിർത്തി.കഷ്ടപ്പെട്ടാണ് താൻ ക്രിക്കറ്റ് കളിച്ചിരുന്നതെന്നു പറഞ്ഞ ഗെയ്‌ലിന്, പുതിയ കുട്ടികളോടും പറയാനുള്ളത് ‘മുന്നോട്ടു പോകൂ’ എന്നാണ്. ‘ജീവിതം നിങ്ങൾക്ക് എന്തു തിരിച്ചുനൽകും എന്നറിയില്ലല്ലോ’– സ്വയം കൊടുങ്കാറ്റായവന്റെ ഉപദേശം!


Auto ⏭️

Back to top button