NEWS
സമുദ്രത്തിലെ ‘മരണക്കെണിക്ക്’ ഇറാൻ; ‘വജ്രായുധം’ പ്രയോഗിച്ച് യുഎസിന്റെ പ്രതിരോധം, ഉപരോധം കടുപ്പിക്കുമെന്ന് അമേരിക്ക

വാഷിങ്ടൻ∙ ആഴ്ചകളുടെ ഇടവേളയ്ക്ക് ശേഷം ഹോർമുസ് കടലിടുക്കിൽ ഇറാനു നേരെ വീണ്ടും നേരിട്ടുള്ള സൈനിക നടപടിയുമായി അമേരിക്ക രംഗത്ത്. ഹോർമുസ് കടലിടുക്കിൽ സമുദ്രമൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ച ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ റോക്കറ്റ് ലോഞ്ചറുകൾ യുഎസ് വ്യോമാക്രമണത്തിലൂടെ തകർത്തു. ഇതിനു പുറമെ, ഇറാനെ സാമ്പത്തികമായി തളർത്തുക എന്ന ലക്ഷ്യത്തോടെ കൂടുതൽ കടുത്ത ഉപരോധങ്ങളും ഒരു പ്രധാന ബാങ്കിനെക്കൂടി ലക്ഷ്യമിട്ടുള്ള നടപടികളും യുഎസ് പ്രഖ്യാപിച്ചിട്ടുണ്ട്.ഹോർമുസ് കടലിടുക്കിന് സമീപമുള്ള ലാരക് ദ്വീപിലാണ് യുഎസ് സൈന്യം ഈ മിസൈൽ ആക്രമണം നടത്തിയത്. കടലിടുക്കിലെ രാജ്യാന്തര കപ്പൽച്ചാലുകൾ തടസ്സപ്പെടുത്താനും സമുദ്രമൈനുകൾ നിക്ഷേപിക്കാനുമുള്ള ഇറാൻ സേനയുടെ നീക്കം തിരിച്ചറിഞ്ഞതിനെ തുടർന്നാണ് യുഎസ് സെൻട്രൽ കമാൻഡ് ഈ കൃത്യതയാർന്ന മുൻകരുതൽ ആക്രമണം നടത്തിയത്. കഴിഞ്ഞ ഒരു മാസമായി ഈ മേഖലയിൽ വലിയ തോതിലുള്ള സൈനിക സംഘർഷങ്ങൾ ഒഴിവാക്കി നിൽക്കുകയായിരുന്നു യുഎസ് എന്നാൽ ഈ മൗനമാണ് ഇപ്പോൾ തകർന്നിരിക്കുന്നത്.
Fashion ⏭️


