BUSINESS
AK 47 നെ വെല്ലുന്ന ഇന്ത്യയുടെ AK 203; ലോകത്തിന് വിസ്മയമായി ഭാരതത്തിന്റെ പുതു ആയുധം, മേക്ക് ഇന്‍ ഇന്ത്യ മുന്നേറ്റം

Indo-Russian Rifles Private Limited (IRRPL): ഉത്തര്‍പ്രദേശിലെ അമേഠിയിലുള്ള ഇന്‍ഡോ- റഷ്യന്‍ റൈഫിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് (IRRPL) ഫാക്ടറിയില്‍ 100% തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ ബാച്ച് എകെ-203 അസാള്‍ട്ട് റൈഫിളുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. പൂര്‍ണ്ണമായും ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത ഈ ആധുനിക റൈഫിളുകള്‍ പഴയ എകെ-47 നേക്കാള്‍ ഭാരക്കുറഞ്ഞതും, ഉയര്‍ന്ന ലക്ഷ്യകൃത്യതയും വാഗ്ദാനം ചെയ്യുന്നു. അതിര്‍ത്തി കാക്കുന്ന ഇന്ത്യയുടെ വീരന്മാര്ക്ക് സ്വന്തം മണ്ണില്‍ പൂര്‍ണ്ണമായി നിര്‍മ്മിച്ച ഏറ്റവും വിശ്വസനീയമായ ആയുധമാണ് എത്തുന്നത്. വിദേശ രാജ്യങ്ങളെ ആശ്രയിക്കാതെ, രാജ്യ സുരക്ഷയില്‍ ആത്മനിര്‍ഭരത കൈവരിച്ച ഇന്ത്യയുടെ ആധുനിക പ്രതിരോധ ചരിത്രത്തിലെ നിര്‍ണ്ണായകമായ നാഴികക്കല്ലാണ് എകെ- 203.ഇന്ത്യയുടെ പ്രതിരോധ വിജയംഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ എകെ-203 (Sher) അസാള്‍ട്ട് റൈഫിളിന്റെ നിര്‍മ്മാണം വിജയകരമായി പൂര്‍ത്തിയായെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. തോക്കിന്റെ 100 ശതമാനം ഭാഗങ്ങളും ഇപ്പോള്‍ ഇന്ത്യയില്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്. ഉത്തര്‍പ്രദേശിലെ അമേഠിയിലുള്ള കോര്‍വയിലെ ഇന്‍ഡോ- റഷ്യന്‍ റൈഫിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് (IRRPL) എന്ന സ്ഥാപനത്തിലാണ് ഈ റൈഫിളുകള്‍ നിര്‍മ്മിക്കുന്നത്. കാടുപിടിച്ചു കിടന്നിരുന്ന ഒരു പ്രദേശം ഇന്ന് ഇന്ത്യയുടെ പ്രധാന ആയുധ നിര്‍മ്മാണ കേന്ദ്രമായി മാറിയിരിക്കുന്നു.കരുത്തുറ്റ റഷ്യന്‍ ബന്ധംറഷ്യയില് നിന്നാണ് ഈ ആയുധത്തിന്റെ സാങ്കേതികവിദ്യ ഇന്ത്യയ്ക്ക് ലഭിച്ചത്. കോവിഡ്, റഷ്യ- യുക്രൈന് യുദ്ധം എന്നിവ സൃഷ്ടിച്ച തടസങ്ങള്‍ മറികടന്നാണ് 2026 ഓഗസ്റ്റോടെ ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. 50 പ്രധാന ഭാഗങ്ങളും, 180 ചെറിയ ഭാഗങ്ങളുമുള്ള റൈഫിളിന്റെ നിര്‍മ്മാണത്തിന് പ്രത്യേകതരം സ്റ്റീല്‍ അലോയ്കളും, പ്ലാസ്റ്റിക്കുകളും ഇന്ത്യയില്‍ തന്നെ വികസിപ്പിച്ചെടുത്തത് വലിയൊരു നേട്ടമായി വിലയിരുത്തപ്പെടുന്നു.ഒരു വിട്ടുവീഴചയുമില്ലാത്ത ആയുധംകര്ശനമായ ഗുണനിലവാര പരിശോധനകള്‍ക്ക് ശേഷമാണ് ആയുധം എത്തുന്നത്. നിര്‍മ്മിക്കുന്ന ഓരോ തോക്കും സൈനികര്‍ക്ക് നല്‍കുന്നതിന് മുമ്പ് ടെസ്റ്റ് ചെയ്യപ്പെടുന്നു.കണ്ടുപിടിത്തം നേട്ടമാകുന്നത് എങ്ങനെ ആയുധങ്ങള്‍ക്കും സ്പെയര്‍ പാര്‍ട്സുകള്‍ക്കുമായി ഇനി മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ട കാര്യം ഇന്ത്യയ്ക്കില്ല. ഇത് പ്രതിരോധ മേഖലയില്‍ ഇന്ത്യയെ സ്വയംപര്യാപ്തമാക്കുന്നു. സൈനികര്‍ക്ക് ഏറ്റവും മികച്ച ആയുധമാണ് ലഭിക്കുന്നത്. യുദ്ധവിമാനങ്ങളോ മിസൈലുകളോ എത്രയുണ്ടെങ്കിലും ഒരു സൈനികന്റെ ഏറ്റവും വലിയ കരുത്ത് തോക്കുകള്‍ തന്നെയാണ്. അമേഠി, ലഖ്നൗ, കാണ്‍പൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ആയുധ നിര്‍മ്മാണ വ്യവസായങ്ങള്‍ വളരുകയും, അതുവഴി ഒരുപാട് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ഉല്‍പ്പാദനം വര്‍ദ്ധിക്കുന്നതോടെ മറ്റ് രാജ്യങ്ങളിലേക്ക് ഈ തോക്കുകള്‍ കയറ്റുമതി ചെയ്യാനും ഇന്ത്യയ്ക്ക് സാധിക്കും.എകെ 47 നേക്കാള്‍ കരുത്തന്ലോകത്തെ ഏറ്റവും വിപ്ലാകരമായ കണ്ടുപിടിത്തമായിരുന്ന എകെ 47. എകെ-47 ല്‍ മരത്തിന്റെ ഭാഗങ്ങളും ഭാരമേറിയ ലോഹങ്ങളുമാണ് ഉപയോഗിക്കുന്നത്. എന്നാല്‍ എകെ-203 ല്‍ ഭാരം കുറഞ്ഞതും എന്നാല്‍ കരുത്തുറ്റതുമായ ആധുനിക പോളിമര്‍ മെറ്റീരിയലുകളാണ് ഉപയോഗിക്കുന്നത്.പഴയ മോഡലുകളെ അപേക്ഷിച്ച് എകെ-203 ന് വെടിയുതിര്‍ക്കുമ്പോഴുള്ള കുലുക്കം (recoil) വളരെ കുറവാണ്. അതിനാല്‍ ലക്ഷ്യസ്ഥാനത്ത് കൂടുതല്‍ കൃത്യതയോടെ വെടിയുതിര്‍ക്കാന്‍ സാധിക്കും. എകെ-203 ല്‍ ടെലിസ്കോപ്പിക് സൈറ്റുകള്‍, ലേസര്‍ ലൈറ്റുകള്‍, ഫ്ലാഷ് ലൈറ്റുകള്‍ എന്നിവ എളുപ്പത്തില്‍ ഘടിപ്പിക്കാന്‍ സഹായിക്കുന്ന പിക്കാറ്റിനി റെയിലുകള്‍ (Picatinny rails) നല്‍കിയിട്ടുണ്ട്. എകെ-47 ല്‍ ഈ സൗകര്യം ഉണ്ടായിരുന്നില്ല.എകെ-203 ന്റെ പിന്‍ഭാഗം സൈനികര്‍ക്ക് അവരുടെ തോളുകള്‍ക്ക് അനുസരിച്ച് നീളം ക്രമീകരിക്കാനും, എളുപ്പത്തില്‍ കൊണ്ടുനടക്കാന്‍ പാകത്തില്‍ മടക്കിവെക്കാനും സാധിക്കുന്ന തരത്തിലാണ്.
Read News

