SPORTS

ട്രെയിനിൽ സീറ്റില്ല, കയ്യിൽ ട്രോളി ബാഗുമായി നിന്ന് യാത്ര ചെയ്ത് മുൻ ഇന്ത്യൻ താരം


ബെംഗളൂരു∙ സാധാരണക്കാരനെപ്പോലെ ട്രോളി ബാഗും കയ്യിൽ പിടിച്ച് ചെവിയിൽ ഒരു ഇയർ പോഡും വച്ച്  ബെംഗളൂരു മെട്രോ ട്രെയിനിൽനിന്ന് യാത്ര ചെയ്യുന്നത് ഇന്ത്യയുടെ മുൻ തീപ്പൊരി പേസറും ഐസിസിയുടെ മാച്ച് റഫറിയുമാണ്. സാക്ഷാൽ ജവഗൽ ശ്രീനാഥ്. ബെംഗളൂരു നഗരത്തിലെ തിരക്കേറിയ ജീവിതത്തിനിടെയാണ് കാർ യാത്ര ഒഴിവാക്കി ശ്രീനാഥ് മെട്രോ തിരഞ്ഞെടുത്തത്.ഇന്ത്യയ്ക്കായി 296 രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടുള്ള ശ്രീനാഥ്, ടെസ്റ്റ്, ഏകദിന ഫോർമാറ്റുകളിൽനിന്നായി 551 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. 2003ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയ്ക്കെതിരെയാണ് അവസാന രാജ്യാന്തര മത്സരം കളിച്ചത്. ക്രിക്കറ്റ് താരമെന്ന നിലയിൽ കരിയർ അവസാനിപ്പിച്ച ശേഷം ഐസിസി റഫറിയായും 57 വയസ്സുകാരനായ ശ്രീനാഥ് പ്രവർത്തിക്കുന്നുണ്ട്.


Auto ⏭️

Back to top button