NEWS
രജത ജൂബിലി നിറവിൽ രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി; ഇൻഡസ്ട്രി–അക്കാദമിയ ഉച്ചകോടി ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും

കൊച്ചി ∙ രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയുടെ രജത ജൂബിലി ആഘോഷവും ഇൻഡസ്ട്രി–അക്കാദമിയ ഉച്ചകോടിയായ ‘കോണ്‍ഫ്‌ളുവെന്‍സ് 3.0’യുടെ ഉദ്ഘാടനവും ഇന്ന്. വൈകിട്ട് നാലിന് രാജഗിരി ക്യാംപസിലെ കുര്യാക്കോസ് ഏലിയാസ് ബ്ലോക്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങിൽ ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, മുഖ്യമന്ത്രി വി.ഡി.സതീശന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി, സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി റോജി എം.ജോണ്‍, ഓസ്‌ട്രേലിയന്‍ ഫ്‌ളിന്‍ഡേഴ്‌സ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. കോളില്‍ സ്റ്റെര്‍ലിങ് എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും.ഫാ. പൗലോസ് കിടങ്ങന്‍ സിഎംഐ, ഡോ. ജോയല്‍ ജോര്‍ജ് പുള്ളോലില്‍ സിഎംഐ, അജിത് നായര്‍, ജേക്കബ് ബൈജോയ്, ഗിരിജ വര്‍മ, ജിജോ ജോണ്‍, സുഗീഷ് സുബ്രഹ്‌മണ്യന്‍, വി.എസ്.വിനോദ്, ഡോ. ജേക്കബ് ടി. വര്‍ഗീസ് തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ സംബന്ധിക്കും. രാജഗിരി ഡയറക്ടര്‍ ഡോ. പ്രശാന്ത് പാലക്കാപ്പിള്ളില്‍, പ്രിന്‍സിപ്പല്‍ ഡോ. ജെയ്‌സണ്‍ പോള്‍ മുളേരിക്കല്‍ എന്നിവരാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Fashion ⏭️


