NEWS
പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത് ചൈനീസ് റോബട്, പിന്നിൽ കൃത്യമായ പ്ലാനിങ്! ലോകം കണ്ടത് വരാനിരിക്കുന്ന വൻ ഭീഷണിയോ?

മനുഷ്യരാശിയുടെ നിത്യജീവിതത്തെയും ഭാവി സങ്കൽപങ്ങളെയും ഒരുപോലെ മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ് ആർട്ടിഫിഷ്യൽ ഇന്റലിജന്റസും (എഐ) ഹ്യൂമനോയിഡ് റോബട്ടുകളും. എന്നാൽ, ഈ സാങ്കേതിക മുന്നേറ്റങ്ങൾക്കൊപ്പം നമ്മൾ ഇന്നുവരെ അഭിമുഖീകരിക്കാത്ത കടുത്ത സുരക്ഷാഭീഷണികളും നിയമപരമായ വലിയ ചോദ്യങ്ങളുമാണ് ലോകത്തിന് മുന്നിൽ ഉയർന്നുവരുന്നത്. നിർമിത ബുദ്ധിയും റോബട്ടുകളും വെറുമൊരു സാങ്കേതിക വിപ്ലവം മാത്രമല്ല, ശരിയായ നിയന്ത്രണങ്ങളില്ലെങ്കിൽ മനുഷ്യരാശിയുടെ സുരക്ഷയ്ക്ക് തന്നെ ഗുരുതരമായ വെല്ലുവിളിയാകുന്ന വലിയൊരു ഭീഷണിയാണെന്ന് അടുത്തകാലത്തായി ഉണ്ടാകുന്ന സംഭവങ്ങൾ മുന്നറിയിപ്പ് നൽകുന്നു.പെൺകുട്ടികൾക്കും സ്ത്രീകൾക്കും ലോകം ഇന്നും സുരക്ഷിതമായ ഒരു ഇടമല്ല. ലോകമെമ്പാടുമായി 370 ദശലക്ഷത്തിലധികം പെൺകുട്ടികളും സ്ത്രീകളും 18 വയസ്സിന് മുൻപ് ലൈംഗികാതിക്രമങ്ങൾക്കോ പീഡനങ്ങൾക്കോ ഇരയായിട്ടുണ്ടെന്നാണ് യുണിസെഫിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. പ്രത്യേകിച്ച് 14 നും 17 നും ഇടയിൽ പ്രായമുള്ള കൗമാരക്കാരിലാണ് ഇത്തരം അതിക്രമങ്ങൾ കൂടുതൽ നടക്കുന്നത്. മനുഷ്യരിൽ നിന്നുള്ള അതിക്രമങ്ങൾ തടയാൻ ലോകം നെട്ടോട്ടമോടുമ്പോൾ, റോബട്ടുകൾ കൂടി കുറ്റകൃത്യങ്ങളിൽ പങ്കാളികളാകുന്നത് ഭീതിജനകമായ ഒരു സാഹചര്യമാണ് സൃഷ്ടിക്കുന്നത്.ചൈനീസ് നിർമിതമായ ‘യൂണിട്രീ ആർ1 എയർ’ ഇനത്തിൽപ്പെട്ടതായിരുന്നു ഈ റോബട്. ഏകദേശം നാല് അടി ഉയരമുള്ള ഈ യന്ത്രമനുഷ്യൻ മാർവൽ സൂപ്പർഹീറോയായ ‘ഐൺ മാന്റെ’ രൂപത്തിലുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. ഏകദേശം 5.3 ലക്ഷം രൂപയോളം വിലമതിക്കുന്നതാണ് ഈ റോബട്. ഒരു മനുഷ്യൻ നേരിട്ട് നിയന്ത്രിച്ചതാണോ, മുൻകൂട്ടി പ്രോഗ്രാം ചെയ്തതാണോ, അതോ റോബട്ടിന് സംഭവിച്ച സാങ്കേതിക തകരാറാണോ ഈ സംഭവത്തിന് പിന്നിലെന്ന് ജർമൻ അന്വേഷണ സംഘം വിശദമായി പരിശോധിച്ചു വരികയാണ്. കുറ്റകൃത്യത്തിന്റെ ഉത്തരവാദിത്തം ആർക്കാണെന്ന് നിശ്ചയിക്കാൻ ഇത് അത്യാവശ്യമാണ്.
Fashion ⏭️




