NEWS
രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ശ്രീലേഖയ്ക്കെതിരെ പരാതി

കൊല്ലം∙ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ ബിജെപി നേതാവും മുൻ ഡിജിപിയുമായ ആർ.ശ്രീലേഖയ്ക്കെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്. സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളമാണ് ഡിജിപിക്ക് പരാതി നൽകിയത്. ശ്രീലേഖയുടെ പരാമർശം മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നു പരാതിയിൽ പറയുന്നു. ഡൽഹി സമരത്തിന്റെ പശ്ചാത്തലത്തിലാണ് ശ്രീലേഖ രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. ‘ഡൽഹി സമരം താണ്ഡവമാണെന്നാണു രാഹുൽ ഗാന്ധി പറയുന്നത്. താണ്ഡവം എന്നു പറയുന്നതു വേറെ ലവലിലുള്ളതാണ്. പ്ലാനിങ് ഇല്ലാതെ മയക്കുമരുന്ന് അമിതമായി ഉള്ളിൽച്ചെല്ലുമ്പോഴുള്ള ഒരു വെപ്രാളമില്ലേ, ഒരു താണ്ഡവം, അതാണ് അദ്ദേഹം അവിടെ നടത്തിക്കൊണ്ടിരിക്കുന്നത്’ എന്നായിരുന്നു ശ്രീലേഖയുടെ പരാമർശം.
Fashion ⏭️




