AUTO

പുതിയ ബലേനോ, സ്ലാവിയ, കിയ സോറെന്റോ; സെപ്റ്റംബറിൽ വിപണിയിലെത്തുന്ന 6 കാറുകൾ ഇവർ


ഇന്ത്യന്‍ വാഹന ലോകം മികച്ച പ്രകടനമാണ് 2026ന്റെ ആദ്യ പകുതിയില്‍ നടത്തിയത്. ബജറ്റ് മോഡലുകളും ആഡംബര മോഡലുകളും ഐസിഇ, ഇലക്ട്രിക്ക്, ഹൈബ്രിഡ് മോഡലുകളും വിപണിയിലേക്കെത്തി. സെപ്തംബറിലേക്കു വരുമ്പോഴും നിരവധി പുതിയ മോഡലുകളാണ് ഇന്ത്യന്‍ വാഹന പ്രേമികളുടെ ഹൃദയം കീഴടക്കാന്‍ അണിയറയില്‍ ഒരുങ്ങുന്നത്. സെപ്തംബറില്‍ വിപണി കീഴടക്കാനെത്തുന്ന പ്രധാന മോഡലുകളെ പരിചയപ്പെടാം.മാരുതി ബലേനോജനപ്രിയ പ്രീമിയം ഹാച്ച്ബാക്ക് ബലേനോയുടെ പുതിയ പതിപ്പ് സെപ്തംബര്‍ അഞ്ചിന് മാരുതി പുറത്തിറക്കും. വിപണിയിലെത്തുന്നതിന് മുന്നോടിയായുള്ള പരീക്ഷണ ഓട്ടങ്ങളുടെ ചിത്രങ്ങള്‍ ഇതിനകം തന്നെ പുറത്തുവന്നിട്ടുണ്ട്. മുന്നിലെ ഗ്രീല്‍, ഹെഡ്‌ലാംപ്, ബംപര്‍, അലോയ് വീലുകള്‍ എന്നിവയിലുള്ള മാറ്റങ്ങള്‍ പുതിയ ബലേനോക്ക് സ്റ്റൈലിഷ് ലുക്ക് നല്‍കുന്നുണ്ട്. രൂപത്തിലെ മാറ്റത്തിനൊപ്പം കാബിനില്‍ കൂടുതല്‍ വലിയ ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീന്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, വെന്റിലേറ്റഡ് സീറ്റുകള്‍ എന്നിങ്ങനെയുള്ള സംവിധാനങ്ങളും ലെവല്‍ 1 അഡാസ് സുരക്ഷയും സഹിതമാണ് ബലേനോ എത്തുന്നത്.നിലവിലെ 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന് പകരം സ്വിഫ്റ്റിലെ 1.2 ലീറ്റര്‍, ത്രീ സിലിണ്ടര്‍ Z സീരീസ് എന്‍ജിനെത്തുമെന്നതാണ് ഏറ്റവും പ്രധാന മാറ്റം. മാനുവല്‍, എഎംടി, ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ഈ എന്‍ജിന്‍ എത്തും. ഇതോടൊപ്പം സിഎന്‍ജിയില്‍ ആദ്യമായി എഎംടി ഗിയര്‍ബോക്‌സും മാരുതി അവതരിപ്പിക്കും.കിയ സോറെന്റോകിയയുടെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവി സോറെന്റോ ഹൈബ്രിഡ് സെപ്തംബര്‍ നാലിന് ഇന്ത്യന്‍ വിപണിയിലേക്കെത്തും. ടൊയോട്ട ഫോര്‍ച്യൂണര്‍, സ്‌കോഡ കോഡിയാക് എന്നിങ്ങനെയുള്ള പ്രീമിയം മോഡലുകള്‍ക്കുള്ള വെല്ലുവിളിയാവും സോറെന്റോ. വാഹനത്തില്‍ ബെയ്ജ്-ബ്ലാക് ഡ്യുവല്‍ ടോണ്‍ ഇന്റീരിയര്‍ തീമാണ് കിയ നല്‍കിയിരിക്കുന്നത്. വലിയ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, മള്‍ട്ടി സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ്, മെമ്മറി ഫംങ്ഷനുള്ള വെന്റിലേറ്റഡ് സീറ്റുകള്‍, ലെവല്‍ 2 അഡാസ് സുരക്ഷാ ഫീച്ചറുകള്‍ എന്നിവയാണ് പ്രധാന ഫീച്ചറുകള്‍.238എച്ച്പി, 380എന്‍എം 1.6 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ സ്‌ട്രോങ് ഹൈബ്രിഡ് എന്‍ജിനാണ് സോറെന്റോയുടെ പ്രധാന ആകര്‍ഷണം. ഓള്‍വീല്‍ ഡ്രൈവ് സാങ്കേതികവിദ്യയുടെ പിന്തുണയുമുണ്ട്. ഓട്ടമാറ്റിക് ട്രാന്‍സ്മിഷനിലാണ് വാഹനം ലഭ്യമാവുക. സ്‌ട്രോങ് ഹൈബ്രിഡിനു പുറമേ കരുത്തുറ്റ 2.2 ലീറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനിലും കിയ സോറെന്റോ എത്തും.


Sports ⏭️

Back to top button