NEWS
കുരുക്ക് മുറുകും മുൻപേ കുതിച്ചെത്തി; കോഴിക്കോട് 53കാരന്റെ രക്ഷകരായി കേരള പൊലീസ്

കോഴിക്കോട്: കൺട്രോൾ റൂമിലേക്ക് എത്തിയ ഒരു ഫോൺ കോളിന് പിന്നാലെ കേരള പൊലീസ് രക്ഷിച്ചത് 53കാരന്റെ ജീവനാണ്. തൊണ്ടയാടിലെ വീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചയാളെയാണ് മെഡിക്കൽ കോളജ് പൊലീസിന്റെ അവസരോചിതമായ ഇടപെടൽ ജീവിതത്തിലേക്ക് തിരികെ എത്തിച്ചത്.ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. മെഡിക്കൽ കോളജ് സ്റ്റേഷനിലെ എസ്.ഐ സജി മണിയേടത്ത്, സീനിയർ സിവിൽ പൊലീസ് ഓഫിസർ സജീഷ്, ഹോം ഗാർഡ് ധനീഷ് എന്നിവരടങ്ങിയ സംഘം രാത്രികാല പട്രോളിങ് നടത്തുന്നതിനിടയിലാണ് 112 കൺട്രോൾ റൂമിൽ നിന്ന് സന്ദേശമെത്തുന്നത്. തൊണ്ടയാട് ഭാഗത്തെ വീടിനുള്ളിൽ ഒരാൾ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു എന്നായിരുന്നു സന്ദേശം.പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം നടത്തിയ ചോദ്യം ചെയ്യലിൽ ഭാര്യയും മകളും പിണങ്ങിപ്പോയ വിഷമത്തിലാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് ഇയാൾ വ്യക്തമാക്കി. തുടർന്ന് ബന്ധുക്കളെ വിളിച്ചുവരുത്തി സംസാരിക്കുകയും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുകയും ചെയ്ത ശേഷമാണ് പൊലീസ് സംഘം മടങ്ങിയത്. പൊലീസിന്റെ ജാഗ്രതയും മിന്നൽ വേഗത്തിലുള്ള ഇടപെടലുമാണ് ഒരു ജീവൻ രക്ഷിച്ചത്.
Fashion ⏭️


