NEWS

‘പിണറായിയുടെ പ്രസംഗത്തിന് ഭീഷണിസ്വരം; വടകരയിൽ യോഗം നടത്തി ദിവസങ്ങൾക്കകം ടി.പി കൊല്ലപ്പെട്ടു’: വി.കുഞ്ഞിക്കൃഷ്ണൻ


കണ്ണൂർ ∙ പിണറായി വിജയന്റെ പയ്യന്നൂരിലെ പ്രസംഗത്തിനു ഭീഷണിയുടെ സ്വരമെന്ന് വി.കുഞ്ഞിക്കൃഷ്ണൻ എംഎൽഎ. ഇപ്പോഴും ഭീഷണിയുമായി മുന്നോട്ടുപോകാനാണു സിപിഎം നേതൃത്വം ശ്രമിക്കുന്നത്. രാഷ്‌ട്രീയ വിശദീകരണം നടത്തുമ്പോൾ ജനങ്ങൾ പ്രതീക്ഷിച്ചത് ടി.വീണയുടെ മാസപ്പടിപോലുള്ള വിഷയങ്ങൾക്കുള്ള വിശദീകരണം പിണറായിയിൽനിന്ന് ഉണ്ടാകുമെന്നായിരുന്നു. എന്നാൽ, അതുണ്ടായില്ല. പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർഥിനിർണയത്തിൽ പാളിച്ചപറ്റിയെന്നു കേന്ദ്രകമ്മിറ്റിയും സംസ്ഥാനകമ്മിറ്റിയും നടത്തിയ വിലയിരുത്തലിനെ വെല്ലുവിളിക്കത്തക്ക പ്രസംഗമാണ് പിണറായിയുടെയും ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിന്റെയും ഭാഗത്തുനിന്നുണ്ടായത്. എന്നെ പുറത്താക്കിയനാൾതൊട്ടു പറയുന്ന കാര്യംതന്നെയാണ് ഇപ്പോഴും പറയുന്നത് – കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു.സിപിഎം പയ്യന്നൂരിൽ നടത്തിയതുപോലെയുള്ള രാഷ്ട്രീയ പൊതുയോഗം വടകരയിൽ നടത്തി ദിവസങ്ങൾക്കകമാണ് ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ടതെന്ന് ഓർമിപ്പിച്ച് കുഞ്ഞിക്കൃഷ്ണൻ സമൂഹമാധ്യമത്തിൽ കുറിപ്പുമിട്ടു. ടി.പിയോട് ചെങ്കൊടി താഴ്ത്താൻ ആവശ്യപ്പെട്ടു സിപിഎം നേതാവ് പ്രസംഗിച്ചു ദിവസങ്ങൾക്കകമാണ് ടി.പി കൊല്ലപ്പെട്ടതെന്ന് കുഞ്ഞിക്കൃഷ്ണൻ ഓർമിപ്പിച്ചു.


Fashion ⏭️

Back to top button