SPORTS

‘എന്തു സംസാരിക്കുന്നു എന്നതിനല്ല, സാന്നിധ്യത്തിനാണ് പ്രാധാന്യം; ഗെയ്‌ലിന്റെ വരവ് ആ ലക്ഷ്യത്തിലേക്കുള്ള വലിയ മുതൽക്കൂട്ട്’


വെസ്റ്റിൻഡീസ് ഇതിഹാസ ക്രിക്കറ്റ് താരം ക്രിസ് ഗെയ്‌ലിനെ തൊട്ടടുത്ത് കണ്ടതിന്റെ ആവേശത്തിലാണ് പുതുപ്പള്ളിക്കാർ. ഹെലികോപ്റ്ററിൽ പുതുപ്പള്ളിയിലെത്തിയ ഗെയ്‌ൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു. വൻ സ്വീകരണമാണ് പ്രിയതാരത്തിന് പുതുപ്പള്ളി നൽകിയത്. ക്രിസ് ഗെയ്‌ലിനെ പുതുപ്പള്ളിയിലെത്തിച്ച എംഎൽഎ ചാണ്ടി ഉമ്മൻ മനോരമ ഓൺലൈനിനോടു സംസാരിക്കുന്നു.കാരണം, അദ്ദേഹം വരുമ്പോഴുള്ള ഒരു മോറൽ ബൂസ്റ്റ് ഉണ്ടല്ലോ. അതായത്, ഒരു രാജ്യാന്തര താരം നമ്മുടെ നാട്ടിൽ വന്ന് സംസാരിക്കുന്നു എന്നു പറയുമ്പോൾ ആ നാടിനും നാട്ടുകാർക്കും ഒരു ബൂസ്റ്റ് കൊടുക്കുമ്പോൾ അതിന് വലിയൊരു പോസിറ്റിവിറ്റിയുണ്ട്. അദ്ദേഹം എന്തു സംസാരിക്കുന്നു എന്നതിനല്ല. സാന്നിധ്യത്തിനാണ് പ്രാധാന്യം. ഞാൻ എംഎൽഎ ആയപ്പോൾ മുതൽ പുതുപ്പള്ളിയെ ഒരു സ്പോർട്സ് സെന്റർ ആക്കി മാറ്റണം എന്നുള്ള ആഗ്രഹത്തിലാണ്. ക്രിസ് ഗെയ്ൽ ഇവിടെ വന്നത് ആ ലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്ക് വലിയ മുതൽക്കൂട്ടാണ്.പുതുപ്പള്ളിയിലെത്തിയ ശേഷം എന്തായിരുന്നു ക്രിസ് ഗെയ്‌ലിന്റെ പ്രതികരണം?സംഘാടനത്തിൽ പാളിച്ചയെന്ന് എവിടെയെക്കെയോ കേട്ടു. അത് ക്രിസ് ഗെയ്‌ലിന് തോന്നിയിട്ടില്ലെന്നാണ് എനിക്ക് പറയാനുള്ളത്. ഒന്നും സംഘടിപ്പിക്കാൻ തയാറാകാത്തവർ ഉണ്ടല്ലോ. പല കാര്യങ്ങൾ പറഞ്ഞ് ആൾക്കാരെ പറ്റിച്ചവർ. ഞാൻ രാഷ്ട്രീയം പറയുകയല്ല. എങ്കിലും പറയുന്നത് നമുക്ക് ഈ ഒരു ചെറിയ സമയത്തിനുള്ളിൽ ആണ് നമ്മളിതെല്ലാം ചെയ്തത്. അദ്ദേഹം വരുമെന്നു പോലും കൃത്യമായ ഉറപ്പില്ലായിരുന്നു. ആദ്യം ഓഗസ്റ്റ് 28ന് വരുമെന്നാണ് പറഞ്ഞത്. പിന്നീട് അത് ക്യാൻസലായി. പിന്നീട് 29ന് എന്നു പറഞ്ഞു. അതിനുശേഷമാണ് 30ാം തീയതി എന്നുറപ്പിച്ചത്. അങ്ങനെ ഒരുപാട് കൺഫ്യൂഷനുണ്ടായിരുന്നു.


Auto ⏭️

Back to top button