എത്ര നരച്ച മുടിയും കട്ട കറുപ്പാക്കാം; കുറച്ച് തേങ്ങാപ്പാൽ ഇങ്ങനെ ഉപയോഗിച്ച് നോക്കൂ

പ്രതീകാത്മകചിത്രം
അകാലനരയാണ് ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്നം. ചെറുപ്പത്തിൽ തന്നെ മുടി നരയ്ക്കുന്നത് ആത്മവിശ്വാസത്തെ ബാധിക്കുന്നതിനാൽ ഇത് മറയ്ക്കാൻ പലരും കെമിക്കൽ ഡൈകളെ ആശ്രയിക്കാറുണ്ട്. എന്നാൽ ഇത്തരം കെമിക്കൽ ഡൈകൾ ഗുണത്തെക്കാൾ ഏറെ ദോഷമാണ് മുടിക്ക് ചെയ്യുന്നത്. മുടി സംരക്ഷണത്തിന് എപ്പോഴും പ്രകൃതിദത്തമായ രീതി സ്വീകരിക്കുന്നതാണ് നല്ലത്. വീട്ടിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ച് എങ്ങനെ നര അകറ്റാമെന്ന് നോക്കിയാലോ?
ചേരുവകൾ
കറ്റാർവാഴ ജെൽ
മഞ്ഞൾപ്പൊടി
തേങ്ങാപ്പാൽ
വെളിച്ചെണ്ണ
തയ്യാക്കുന്ന വിധം
ആദ്യം ഒരു ഇരുമ്പ് ചീനച്ചട്ടിയിലേയ്ക്ക് മഞ്ഞൾപ്പൊടി ചേർത്ത് ചൂടാക്കുക. അതിന്റെ നിറം മാറിവരുമ്പോൾ അടുപ്പണച്ച് ഈ പൊടി തണുക്കാൻ വയ്ക്കണം. തണുത്തശേഷം ഇതിൽ കറ്റാർവാഴ ജെൽ ചേർത്തിളക്കി യോജിപ്പിക്കുക. ശേഷം ഇതിലേക്ക് തേങ്ങാപ്പാലും അൽപം വെളിച്ചെണ്ണയും ഒഴിച്ച് നല്ലപോലെ യോജിപ്പിക്കണം. പേസ്റ്റ് രൂപത്തിൽ വേണം മിശ്രിതം തയ്യാറാക്കാൻ. ഇനി ഒട്ടും നനവില്ലാത്ത തലമുടിയിഴകളിൽ ഈ മിശ്രിതം പുരട്ടി 30 മിനിറ്റ് വയ്ക്കുക. ശേഷം സാധാരണ വെള്ളത്തിൽ കഴുകിക്കളയാം. ഇങ്ങനെ കഴുകുമ്പോൾ ഷാമ്പൂ ഉപയോഗിക്കരുത്. ആഴ്ചയിൽ ഒരു തവണയെങ്കിലും ഈ മിശ്രിതം പുരട്ടുന്നത് നല്ലതാണ്. മിശ്രിതം തലയിൽ പുരട്ടുന്നതിന് മുൻപ് പാച്ച് ടെസ്റ്റ് ചെയ്ത് ഇതിലെ ചേരുവകളോട് നിങ്ങൾക്ക് അലർജി ഇല്ലെന്ന് ഉറപ്പാക്കുക.
(ഈ ഉള്ളടക്കം പൊതുവായ അറിവിനും വിവരങ്ങൾക്കുമായി മാത്രമുള്ളതാണ്. ഇത് പ്രൊഫഷണൽ മെഡിക്കൽ ഉപദേശത്തിനോ ചികിത്സയ്ക്കോ പകരമല്ല. ചർമ്മവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങളോ ആശങ്കകളോ ഉണ്ടെങ്കിൽ, സ്വയം ചികിത്സ നടത്തുന്നതിന് മുമ്പ് യോഗ്യതയുള്ള ഡോക്ടറുടെയോ ഡെർമറ്റോളജിസ്റ്റിന്റെയോ നിർദേശം തേടുക)
English Summary
Addressing premature graying and the pitfalls of chemical dyes, this article suggests a natural hair remedy. It details preparing a paste from turmeric powder, aloe vera gel, coconut milk, and coconut oil. Apply this mixture to dry hair for 30 minutes weekly, rinse with water, and perform a patch test prior to use.
RELATED TOPICS: PREMATURE GREY HAIR, NATURAL HAIR CARE, GREY HAIR REMEDY, ALOE VERA FOR HAIR, COCONUT MILK HAIR MASK
News ⏭️


