NEWS
റവ.ഡാനിയൽ വർഗീസ് മാർത്തോമ്മാ സഭ സെക്രട്ടറി; സഭയ്ക്ക് 226.49 കോടിയുടെ ബജറ്റ്

തിരുവല്ല∙ മാർത്തോമ്മാ സഭയ്ക്ക് 226.49 കോടി രൂപയുടെ ബജറ്റ്. 2026 –27ലെ ബജറ്റ് അൽമായ ട്രസ്റ്റി അൻസിൽ സഖറിയ കോമാട്ട് അവതരിപ്പിച്ചു. കുമ്പനാട് മാർ ക്രിസോസ്റ്റം സ്മാരക ഫെലോഷിപ് ആശുപത്രിയിലെ എമർജൻസി കെയർ വിഭാഗത്തിന് 50 ലക്ഷം വകയിരുത്തി. എസ്സിഎസ് ടവർ ബിൽഡിങിന് 25ലക്ഷവും സഭ സെക്രട്ടേറിയറ്റിൽ സോളർ പദ്ധതിക്കായി 75 ലക്ഷവും സഭാ കന്റീൻ നവീകരണത്തിന് 40 ലക്ഷവും ഡോ. അലക്സാണ്ടർ മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്ത ഹാളിന്റെ എസി നവീകരണത്തിന് 40 ലക്ഷവും മാർത്തോമ്മാ മ്യൂസിയം ആൻഡ് ഹെറിറ്റേജ് സെന്ററിന് 10 ലക്ഷവും വഴുതൂർ മാർ ക്രിസോസ്റ്റം ഗ്രാമം പദ്ധതിക്ക് 5 ലക്ഷവും വകയിരുത്തിയിട്ടുണ്ട്.മണ്ഡലം യോഗത്തിൽ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത അധ്യക്ഷത വഹിച്ചു. ‘സംഘർഷഭരിത ലോകത്തിലെ സമാധാന നിർമിതി’ എന്ന വിഷയം ആസ്പദമാക്കി പ്രത്യേക പഠനവും ഭരണ ഘടന ഭേദഗതി ചർച്ചകളും നടന്നു. ഡോ.യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത, ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത, തോമസ് മാർ തിമോത്തിയോസ്, ഡോ.ഐസക് മാർ പീലക്സിനോസ്, ഡോ.ഏബ്രഹാം മാർ പൗലോസ്, ഡോ.മാത്യൂസ് മാർ മക്കാറിയോസ്, ഡോ.ഗ്രിഗോറിയോസ് മാർ സ്തേഫാനോസ്, ഡോ.തോമസ് മാർ തീത്തോസ്, സഖറിയാസ് മാർ അപ്രേം, ഡോ.ജോസഫ് മാർ ഇവാനിയോസ്, മാത്യൂസ് മാർ സെറാഫിം, സഭാ സെക്രട്ടറി എബി ടി. മാമ്മൻ, വൈദിക ട്രസ്റ്റി റവ. ഡേവിഡ് ഡാനിയൽ, അൽമായ ട്രസ്റ്റി അൻസിൽ സഖറിയ കോമാട്ട് എന്നിവർ നേതൃത്വം നൽകി. മൂന്നു ദിവസമായി നടന്നുവന്ന സഭാ മണ്ഡലം സമാപിച്ചു. അൽമായ ട്രസ്റ്റി ഡോ.കോശി മത്തായി (55) പടിഞ്ഞാറ്റോതറ കണ്ടത്തുംകുഴിയിൽ പരേതനായ കെ.എം.വർഗീസിന്റെയും മറിയാമ്മ വർഗീസിന്റെയും മകനാണ്. ഓതറ സെന്റ് പോൾസ് മാർത്തോമ്മാ ഇടവകാംഗം. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിൽ ചരിത്രവിഭാഗം അസോഷ്യേറ്റ് പ്രഫസറാണ്. ഭാര്യ: സുബി മത്തായി (അധ്യാപിക, എസ്സിഎസ് എച്ച്എസ്എസ്, തിരുവല്ല). മക്കൾ: അജയ് വർഗീസ് കോശി, അഷേർ മാത്യു കോശി.
Fashion ⏭️


