NEWS
മുറി അടച്ചിട്ടു, വെട്ടുകത്തി കൊണ്ട് കഴുത്തിനും തലയിലും വെട്ടി; തൃശൂരിൽ മകൻ അച്ഛനെ കൊലപ്പെടുത്തി

തൃശൂർ∙ വെങ്കിടങ്ങ് പഞ്ചായത്തിലെ തൊയക്കാവ് മുനമ്പ് ഉന്നതിയിൽ മകൻ അച്ഛനെ വെട്ടിക്കൊലപ്പെടുത്തി. വേലിയത്ത് വീട്ടിൽ കുമാരൻ (72) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ പ്രജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് ഉച്ചയോടെയാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. മത്സ്യത്തൊഴിലാളിയായ കുമാരൻ മത്സ്യബന്ധനം നടത്തി തിരികെ വീട്ടിലെത്തിയ ഉടനാണ് സംഭവം. മുറി അടച്ചിട്ട ശേഷം പ്രതി, വെട്ടുകത്തി ഉപയോഗിച്ച് കഴുത്തിനും തലയിലും വെട്ടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. കുമാരന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാർ ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പ്രതിയായ പ്രജീഷ് ലഹരിക്ക് അടിമയാണെന്നും ഇയാൾക്ക് മാനസിക പ്രശ്നങ്ങളുള്ളതായും സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു.
Fashion ⏭️


