NEWS

വിവാദ പ്രസംഗത്തിൽ മാപ്പ് പറഞ്ഞ് സണ്ണി എം. കപിക്കാട്; കേസ് എടുത്തിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി


കോട്ടയം∙ ശബരിമലയിലെ വിശ്വാസങ്ങളെ കുറിച്ചുള്ള വിവാദ പ്രസംഗത്തിൽ മാപ്പ് പറഞ്ഞ് എഴുത്തുകാരൻ സണ്ണി എം. കപിക്കാട്. ശബരിമല അയ്യപ്പനെ കുറിച്ചോ മാളികപ്പുറത്തമ്മയെ കുറിച്ചോ മോശമായ പരാമർശം നടത്തിയിട്ടില്ലെന്ന് സണ്ണി എം. കപ്പിക്കാട് മാധ്യമങ്ങളോടു പറഞ്ഞു. പ്രസംഗത്തിൽ ഉപയോഗിച്ച വാക്കുകളെ കുറിച്ചു ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ശബരിമല അയ്യപ്പനെ അധിക്ഷേപിച്ചെന്ന പരാതിയിൽ സണ്ണി എം കപിക്കാടിനെതിരെ പൊലീസ് കേസെടുത്തതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി.സണ്ണി എം. കപിക്കാടിന്റെ പ്രസ്താവനയെ അപലപിച്ച് ഒട്ടേറെ സംഘടനകൾ പൊലീസിൽ പരാതി നൽകിയിരുന്നു. പന്തളം കൊട്ടാരം ഭാരവാഹികൾ, ഹിന്ദു ഐക്യവേദി പന്തളം നഗരസഭാ കമ്മിറ്റി, തിരുവാഭരണ പാത സംരക്ഷണ സമിതി, തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന സമിതി തുടങ്ങി ഒട്ടേറെ സംഘടനകൾ സണ്ണി എം കപിക്കാടിനെതിരെ നിയമനടപടി ആവശ്യപ്പെട്ടിരുന്നു. 


Fashion ⏭️

Back to top button