SPORTS

വിൻഡീസ് ഇതിഹാസ താരം ക്രിസ് ഗെയിൽ ശനിയാഴ്ച കേരളത്തില്‍, പുതുപ്പള്ളിയിലെ മൈതാനത്തിനായി പരിഗണിക്കുന്ന സ്ഥലം സന്ദർശിക്കും


തിരുവനന്തപുരം∙ കൊച്ചി ബ്ലൂ ടൈഗേഴ്സ് സഹ ഉടമയായ ക്രിസ് ഗെയിൽ  ശനിയാഴ്ച രാവിലെ 8.40 നുള്ള  ബാംഗ്ലൂർ ഇൻഡിഗോ വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തും. തുടർന്ന് 11.30 ന് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ വച്ചുള്ള പ്രസ്സ് മീറ്റിൽ പങ്കെടുക്കും. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ മത്സരം കാണാനും ഗെയ്ൽ എത്തും.ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തിയശേഷം ജോർജിയൻ പബ്ലിക് സ്കൂൾ ഗ്രൗണ്ടിലെ പൊതുപരിപാടിയിൽ പങ്കെടുക്കും. പുതുപ്പള്ളിയുടെ കലാ-സാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്ന കഥകളി, പുലികളി, കൂടിയാട്ടം, കളരിപ്പയറ്റ്, തിരുവാതിര, കൂത്ത്, പഞ്ചാരിമേളം ഉൾപ്പെടെ 11 കലാരൂപങ്ങൾ അണിനിരക്കുന്ന ഘോഷയാത്രയോടെയാകും ഗെയ്‌ലിന് സ്വീകരണം. പുതുപ്പള്ളി പൈതൃക സാംസ്കാരിക സമിതിയുടെ ലോഗോ പ്രകാശനവും വിദ്യാർഥികളുമായുള്ള സംവാദവും നടക്കും.


Auto ⏭️

Back to top button