SPORTS

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ‘സമനില’ തെറ്റും! ഫൈനൽ കളിക്കാമെന്ന മോഹം തുലാസിൽ, പക്ഷേ സാധ്യത ബാക്കി


കൊളംബോ∙ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ സമനില വഴങ്ങിയതോടെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ‍ കളിക്കാമെന്ന ഇന്ത്യയുടെ മോഹങ്ങൾക്കും തിരിച്ചടി. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിനു ശേഷവും പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തു തുടരുകയാണ് ഇന്ത്യ. രണ്ടാം ടെസ്റ്റ് വിജയിച്ചിരുന്നെങ്കിൽ ബംഗ്ലദേശിനെ പിന്നിലാക്കി നാലാം സ്ഥാനത്തേക്ക് ഉയരാൻ ഇന്ത്യയ്ക്ക് അവസരമുണ്ടായിരുന്നു. എന്നാൽ സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നതോടെ ചാംപ്യൻഷിപ്പിൽ ഇന്ത്യയുടെ ഇനിയുള്ള മത്സരങ്ങളെല്ലാം നിർണായകമായി.ഈ വർഷം നവംബറിൽ ന്യൂസീലൻഡിനെതിരെ രണ്ടു മത്സരങ്ങളുള്ള പരമ്പരയാണ് ഇന്ത്യയ്ക്ക് ഇനി കളിക്കാനുള്ളത്. പിന്നീട് ഐപിഎലിനു മുൻപ്, ഓസ്ട്രേലിയയോട് അഞ്ച് മത്സരങ്ങളുടെ പരമ്പരയും കളിക്കും. ഡാർവിൻ ടെസ്റ്റിൽ ഓസ്ട്രേലിയയെ ബംഗ്ലദേശ് തോൽപിച്ച സാഹചര്യത്തിൽ, പ്രതീക്ഷകൾ നിലനിർത്താൻ ഇന്ത്യയ്ക്ക് ഇനിയുള്ള എല്ലാ കളികളും ജയിക്കണം. 


Auto ⏭️

Back to top button