AUTO

സ്കൂട്ടറാണോ ഉപയോഗിക്കുന്നത്? ഈ അഞ്ച് സംശയങ്ങളും അവയുടെ ഉത്തരങ്ങളും അറിഞ്ഞിരിക്കണം


രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത് ഇരുചക്ര വാഹനങ്ങളാണ്. ഒരു മാസം ആയിരക്കണക്കിനു സ്കൂട്ടറുകളും ബൈക്കുകളുമാണു വിറ്റുപോകുന്നത്. സ്കൂട്ടർ പരിപാലനവുമായി ബന്ധപ്പെട്ട് ഉണ്ടാകാറുള്ള അഞ്ച് സംശയങ്ങളും അവയുടെ ഉത്തരങ്ങളും.1) എല്ലാ സർവീസിലും ഓയിൽ മാറ്റേണ്ടതുണ്ടോ?2) സ്പാർക് പ്ലഗ് മാറേണ്ടതെപ്പോൾ ? സാധാരണയായി 12,000, 24,000, 36,000 കിലോമീറ്റർ ഓട്ടം പൂർത്തിയാകുമ്പോൾ സ്പാർക് പ്ലഗ് മാറ്റിയിടണം. സ്കൂട്ടറിന്റെ പഴക്കമല്ല, നിശ്ചിത കിലോമീറ്റർ ഓടിയതിന്റെ അടിസ്ഥാനത്തിൽ മാത്രമേ സ്പാർക് പ്ലഗ് മാറേണ്ടതുള്ളൂ. സെൽഫ് സ്റ്റാർട്ട് ചെയ്യാൻ പറ്റുന്നില്ലെങ്കിൽ, ഓടിക്കുമ്പോൾ മിസ്സിങ് കാണിക്കുന്നുണ്ടെങ്കിൽ സ്പാർക് പ്ലഗ് മാറേണ്ടി വരും.3) എല്ലാ സർവീസിലും എയർ ഫിൽറ്റർ മാറ്റിയിടണോ? 18,000 , 36,000 കിലോമീറ്ററാകുമ്പോൾ എയർ ഫിൽറ്റർ മാറ്റിയിടണം. വായു മലിനീകരണം, പൊടി തുടങ്ങിയവ വളരെയധികമുള്ള കാലാവസ്ഥയിൽ സ്ഥിരമായി ഓടുന്ന വാഹനങ്ങളുടെ എയർ ഫിൽറ്റർ നേരത്തെ മാറ്റിയിടേണ്ടി വരാം.   4) രണ്ടു വർഷം കഴിഞ്ഞാൽ ബാറ്ററി മാറ്റിയിടേണ്ടി വരുമോ?5) സ്കൂട്ടറിൽ ഗിയർ ഓയിൽ മാറേണ്ടതെപ്പോൾ ? 12,000 കിലോമീറ്റർ അല്ലെങ്കിൽ നാലാം സർവീസിലാണ് സ്കൂട്ടറിൽ ഗിയർ ഓയിൽ മാറേണ്ടത്. ഫസ്റ്റ്, സെക്കൻഡ്, തേർഡ് സർവീസുകളിൽ ഗിയർ ഓയിൽ ടോപ് അപ് ചെയ്യണം.(സർവീസ് കാലയളവ്,  മാറേണ്ട പാർട്ടുകൾ അവയുടെ കാലാവധി തുടങ്ങിയവ ഓരോ നിർമാതാക്കളിലും വ്യത്യസ്ഥമായിരിക്കും)


Sports ⏭️

Back to top button