SPORTS

ദ്രാവിഡിന്റെയും സേവാഗിന്റെയും മക്കൾ ഇന്ത്യ അണ്ടർ 19 ടീമിൽ, ടെസ്റ്റ് ടീമിൽ മലയാളി വിക്കറ്റ് കീപ്പർ ബാറ്ററും കളിക്കും


മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങളായ വീരേന്ദർ സേവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഇനി ഒരുമിച്ചു കളിക്കും. ദ്രാവിഡിന്റെ മകന്‍ അന്വയ് ദ്രാവിഡും സേവാഗിന്റെ മകൻ ആര്യവീർ സേവാഗും അണ്ടർ 19 ഇന്ത്യൻ ഏകദിന ടീമിലേക്കാണ് സിലക്ഷൻ നേടിയത്. ഓസ്ട്രേലിയയ്ക്കെതിരെ സെപ്റ്റംബർ 18ന് ആരംഭിക്കുന്ന ഏകദിന പരമ്പരയിൽ ഇരുവരും ഒരുമിച്ചു കളിക്കും. മൂന്ന് ഏകദിന മത്സരങ്ങളും രണ്ട് ടെസ്റ്റുകളുമാണ് ഇന്ത്യ കളിക്കുന്നത്. ഏകദിന ടീമിനെ ലക്ഷ്യ റായ്ചന്ദനി നയിക്കുമ്പോൾ, യാഷ്‍വർധൻ സിങ് ചൗഹാനാണ് ടെസ്റ്റ് ടീം ക്യാപ്റ്റൻ.ഏകദിന പരമ്പരയ്ക്കുള്ള അണ്ടർ 19 ടീം– ലക്ഷ്യ റായ്ചന്ദാനി (ക്യാപ്റ്റന്‍), യാഷ്ബർധൻ ചൗഹാൻ (വൈസ് ക്യാപ്റ്റന്‍), രജത് ബാഗേൽ (വിക്കറ്റ് കീപ്പർ), ആര്യവീർ സേവാഗ്, വി.കെ. വിനീത്, കുശാഗ്ര ഓജ, അർജുൻ രാജ്പുത്, മനല്‍ ചൗഹാന്‍, അൻവയ് ദ്രാവിഡ്, വി. യഷ്‍വീർ, രോഹിത് യാദവ്, ഷവിന്‍ വിനോദ്, മോഹിത് ഉൾവ, ചിഗുരുപതി വെങ്കട, കാവ്യ പട്ടേൽ.


Auto ⏭️

Back to top button