LIFESTYLE

വീട്ടിൽ ഈ ചെടികൾ നട്ടിട്ടുണ്ടോ? പാമ്പിന് താവളമൊരുക്കല്ലേ! സൂക്ഷിക്കുക…


വീടിന്റെ മുറ്റം മനോഹരമാക്കാൻ ചെടിയും മരങ്ങളും വച്ച് പിടിപ്പിക്കുന്നത് ഇന്നൊരു ട്രെൻഡായി മാറിയിരിക്കുകയാണ്. പച്ചപ്പാണ് എല്ലാവർക്കും വേണ്ടത്. അതിനായി എവിടുന്നെല്ലാം കിട്ടാമോ ആ ചെടികളെല്ലാം കൊണ്ടുവന്ന നടുന്നവരും ഏറെയുണ്ട്. എന്നാൽ പിന്നീട് ഇത് വലിയ തലവേദനയായി മാറും. പാമ്പിന്റെ ശല്യം, മറ്റ് ജീവികൾ, അലർജി എന്നിവയൊക്കെ ഇതിന്റെ ഭാഗമാണ്. ഒരുപാട് ചെടികൾ നട്ട് പിടിപ്പിക്കുമ്പോൾ പ്രധാനമായും നേരിടുന്നത് ഇഴജന്തുക്കളുടെ ശല്യമാണ്. അതിൽ തന്നെ പ്രധാനം പാമ്പുകളാണ്. ശരിക്കും എന്തുകൊണ്ടാണ് ഗാർഡനിൽ, അല്ലെങ്കിൽ ചെടികൾ വച്ചിരിക്കുന്ന ഇടത്ത് പാമ്പുകൾ വരുന്നത്. ചെടിയുമായി ബന്ധപ്പെട്ട് എന്തെങ്കിലുമാണോ പാമ്പിനെ ആകർഷിക്കുന്നത്? പല ഗാര്‍ഡനിലും പാമ്പ് സ്ഥിരമായി വരാറുണ്ട്. എന്താണ് ഇതിന് കാരണം?പാമ്പിന്റെ വരവ്ചെടികള്‍ നട്ടത് കൊണ്ടോ പച്ചപ്പായിരിക്കുന്നതിനാലോ പാമ്പുകള്‍ വരണമെന്നില്ല. ഇലക്കൂട്ടങ്ങള്‍ ഉയർന്ന് നിൽക്കുന്നതും മണ്ണിലെ തണുപ്പുമാണ് പാമ്പുകളെ ആകർഷിക്കുന്നത്. തണുപ്പുള്ള കാലാവസ്ഥയിൽ താമസിക്കാനാണ് ഇഴജന്തുക്കള്‍ താൽപര്യപ്പെടുന്നത്. ഇതാണ് പാമ്പുകളെ ചെടിക്കൂട്ടത്തിൽ കാണുന്നതിന് ഒരു കാരണം. കൂടാതെ എലി, തവള പോലുള്ള ഇവ ഭക്ഷണമാക്കുന്ന ചെറിയ ജീവികൾ ഇതിനകത്ത് ഉണ്ടാകും. ഇരയുണ്ടെന്ന് മനസ്സിലാക്കിയും പാമ്പുകൾ എത്താറുണ്ട്. കൂട്ടമായി നിൽക്കുന്ന ചെടികള്‍ ഒരു പരിധി വരെ ഒഴിവാക്കുന്നത് നന്നാകും.മുള വേണോ?പല വീടുകളിലും മതിലിനോട് ചേര്‍ന്ന് നടുന്ന ചെടിയാണ് മുള.  വളരെ വേഗം വ്യാപിക്കുന്ന ഇവ കൂട്ടമായി വളർന്നു പൊങ്ങും. ഇതിനിടയിൽ എന്തെങ്കിലും ഒളിച്ചിരുന്നാൽ പോലും കാണാനാകില്ല. പാമ്പു പോലെയുള്ള ജീവികൾക്ക് ഇടമൊരുക്കുന്ന ചെടി കൂടിയാണിത്. തണലും തണുപ്പും ഉള്ളതിനാൽ പാമ്പിനെ കൂടാതെ മറ്റ് ജീവികളും ഇതിനിടയിലേക്ക് കയറാൻ സാധ്യതയുണ്ട്. കുറ്റി പോലെ വളരെ വേഗം ഇവയുടെ വേര് പിടിച്ചു കയറും. പല തണ്ടുകൾ പൊട്ടി വളരുന്നതിനാൽ വേഗം മുളക്കൂട്ടമായി മാറും. പാമ്പുകൾക്ക് ഇതിന് ചുവട്ടിലായി ചേർന്ന് കിടക്കുമ്പോൾ നല്ല തണുപ്പ് ലഭിക്കും. വേരിൽ ചുറ്റി കിടക്കാനായാണ് പാമ്പുകൾ മുളക്കൂട്ടത്തിൽ കയറുന്നത്.പച്ചപ്പ് ‘വള്ളി’ ആകരുത്


Cinema ⏭️

Back to top button