NEWS

അൽ ദഫ്രയിൽ വെയർഹൗസിൽ തീപിടിത്തം


അബുദാബി∙ അബുദാബിയിലെ അൽ ദഫ്ര മേഖലയിലുള്ള വെയർഹൗസിലുണ്ടായ തീപിടിത്തം അബുദാബി പൊലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും ചേർന്ന് നിയന്ത്രണവിധേയമാക്കി. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്.തീപിടിത്തത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. അപകടസ്ഥലത്ത് കൂളിങ് പ്രവർത്തനങ്ങളും പുക നീക്കം ചെയ്യാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ഔദ്യോഗിക വിവരങ്ങൾ മാത്രം ജനങ്ങൾ ആശ്രയിക്കണമെന്നും അടിസ്ഥാനരഹിതമായ റിപ്പോർട്ടുകൾ പ്രചരിപ്പിക്കരുതെന്നും പൊലീസ് അഭ്യർഥിച്ചു.


Fashion ⏭️

Back to top button