NEWS

ഹൂതി ആക്രമണം ഗൾഫ് രാജ്യങ്ങൾക്ക് മുഴുവൻ ഭീഷണി;‌ ദുർബലരാണെന്ന് കരുതേണ്ടെന്ന് മുന്നറിയിപ്പുമായി അൻവർ ഗർഗാഷ്


അബുദാബി∙ അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യക്കെതിരെയുണ്ടായ ഹൂതി ആക്രമണങ്ങൾ ഗൾഫ് രാജ്യങ്ങളുടെ മൊത്തത്തിലുള്ള സുരക്ഷയെ ബാധിക്കുന്നതാണെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് പറഞ്ഞു. സൗദിയെ ലക്ഷ്യമിടുന്നത് യുഎഇ ഉൾപ്പെടെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളുടെയും സുരക്ഷയെ തകർക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.ഈ മാസം പത്തിന് റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ ഹൂതി ആക്രമണത്തിൽ നാല് സൗദി പൗരന്മാർ ഉൾപ്പെടെ 13 പേർ കൊല്ലപ്പെടുകയും മുന്നൂറിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഫെബ്രുവരി 28ന് ആരംഭിച്ച വിശാലമായ യുഎഇ-ഇറാൻ യുദ്ധത്തിന്റെ ഭാഗമായി യെമനിലെ ഹൂതികൾ സൗദിക്ക് നേരെ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളുടെ ഭാഗമായാണ് ഈ സംഭവങ്ങൾ.


Fashion ⏭️

Back to top button