NEWS
കാച്ചിക്കളയും! കൈത്തോക്കുമായി യുവനേതാവിന്റെ വെല്ലുവിളി; മുതിർന്ന നേതാവിനെ വെടിവയ്ക്കുമെന്ന് ഭീഷണി

മൂന്നാർ ∙ കൈത്തോക്കുമായി ഐഎൻടിയുസി ഓഫിസിലെത്തിയ കോൺഗ്രസ് യുവനേതാവ്, മുതിർന്ന നേതാവിനെ വെടിവയ്ക്കുമെന്നു ഭീഷണിപ്പെടുത്തിയെന്ന് ആരോപണം. മൂന്നാർ ജിഎച്ച് റോഡിലുള്ള ഐഎൻടിയുസി ഓഫിസിലാണു കഴിഞ്ഞ ദിവസം നാടകീയ രംഗങ്ങൾ അരങ്ങേറിയത്. എസ്റ്റേറ്റ് തൊഴിലാളികളുടെ വരിസംഖ്യ പിരിക്കുന്നതുമായി ബന്ധപ്പെട്ടു 2 മുതിർന്ന നേതാക്കന്മാർ തമ്മിൽ വാക്കുതർക്കമുണ്ടാകുകയും ഒരാൾ കല്ലുമായി ജില്ലാ നേതാവിനെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ കോൺഗ്രസ് യുവനേതാവ് തോട്ടം മേഖലയിൽ നിന്നുള്ള പഞ്ചായത്തംഗത്തിനൊപ്പം ചേർന്നു മുതിർന്ന നേതാക്കളടക്കമുള്ളവരെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. പിന്നാലെ, മുൻ എംഎൽഎയായ നേതാവ് ഐഎൻടിയുസി ഓഫിസിൽനിന്നു യുവ നേതാവിനെ ഇറക്കിവിട്ടു.
Fashion ⏭️


