NEWS

ആലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, നാലംഗ കുടുംബം രക്ഷപ്പെട്ടു

ആലപ്പുഴ : തട്ടാരമ്പലം – മാന്നാർ സംസ്ഥാന പാതയിൽ നാലംഗ കുടുംബം സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്നവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. കാർ പൂർണമായും കത്തിനശിച്ചു. മാവേലിക്കര ചെട്ടിക്കുളങ്ങര സ്വദേശിയും കുടുംബവും സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്.

തിങ്കളാഴ്ച രാത്രി 10.45ന് ചെന്നിത്തല തൃപ്പെരുന്തുറ ആറാട്ടുമുക്കിന് സമീപമാണ് അപകടമുണ്ടായത്.

മാന്നാറിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു കുടുംബം. കാറിനുള്ളിൽ ചെറിയ തീപ്പൊരിയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് യാത്രക്കാർ പെട്ടെന്ന് വാഹനം നിറുത്തി പുറത്തിറങ്ങുകയായിരുന്നു. ഇതിന് പിന്നാലെ കാറിൽ തീ ആളിപ്പടർന്നു. മാവേലിക്കരയിൽ നിന്നെത്തിയ ഫയർഫോഴ്സാണ് തീ പൂർണമായും അണച്ചത്. മാന്നാർ പൊലീസും സ്ഥലത്തെത്തി . അപകടത്തെ തുടർന്ന് ചെന്നിത്തല – തട്ടാരമ്പലം റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. തീ പൂർണമായും അണച്ചശേഷം ഗതാഗതം പുനഃസ്ഥാപിച്ചു.
RELATED TOPICS: ALAPPUZHA, ALAPPUZHA CAR FIRE, CAR FIRE KERALA, ALAPPUZHA ACCIDENT

Read News ⏭️

Back to top button