SPORTS
അനായ ഇനി ഓസ്ട്രേലിയയിൽ ക്രിക്കറ്റ് കളിക്കും: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കു മാസങ്ങൾക്കുശേഷം സന്തോഷവാർത്ത പങ്കുവച്ച് താരം

മുംബൈ ∙ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബാറ്റിങ് പരിശീലകനുമായിരുന്ന സഞ്ജയ് ബംഗാറിന്റെ മകൾ അനായ ബംഗാറിന് ഓസ്ട്രേലിയയിൽ വനിതകളുടെ കമ്യൂണിറ്റി ക്രിക്കറ്റിൽ കളിക്കാൻ അനുമതി. ഈ വർഷം മാർച്ചിലാണ് അനായ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ‘‘എനിക്ക് ക്രിക്കറ്റ് കളിക്കാൻ സാധിക്കുമെന്ന വാർത്ത അറിഞ്ഞത് മുതൽ ഇത് എനിക്ക് വളരെ സന്തോഷം നിറഞ്ഞ ദിവസമാണ്. എനിക്ക് ഇനി ഒരിക്കലും ക്രിക്കറ്റ് കളിക്കാൻ കഴിയില്ലെന്ന് കരുതിയ ഒരു ഘട്ടമുണ്ടായിരുന്നു, എന്നാൽ ക്രിക്കറ്റ് ഓസ്ട്രേലിയ എനിക്ക് മറ്റൊരു അവസരം കൂടി നൽകിയിരിക്കുകയാണ്, അതിന് നന്ദി.’’– അനായ ‘ദി ഇന്ത്യൻ എക്സ്പ്രസിനോട്’ പറഞ്ഞു.ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ‘ട്രാൻസ്ജെൻഡർ ആൻഡ് ജെൻഡർ ഡൈവേഴ്സ് പ്ലേയേഴ്സ് ഇൻ എലൈറ്റ് ക്രിക്കറ്റ് പോളിസി’ അനുസരിച്ച് ഒരു താരം ക്രിക്കറ്റ് കളിക്കാൻ യോഗ്യത നേടണമെങ്കിൽ, കുറഞ്ഞത് 12 മാസത്തെ കാലയളവിലെങ്കിലും അവരുടെ രക്തത്തിലെ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് 10 നാനോമോൾസ് പെർ ലീറ്റർ താഴെയായിരിക്കണം. പ്രായപൂർത്തിയാകുന്ന സമയത്ത് പുരുഷന്മാരായിരുന്ന ട്രാൻസ്ജെൻഡർ താരങ്ങളെ എലൈറ്റ് വനിതാ ക്രിക്കറ്റ് കളിക്കുന്നതിൽ നിന്ന് വിലക്കാൻ 2023ൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) തീരുമാനിച്ചിരുന്നു.‘‘2027 മാർച്ച് വരെ, ഓസ്ട്രേലിയയിലെ ഏതൊരു സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശത്തെയും പ്രീമിയർ ക്രിക്കറ്റ് മത്സരങ്ങളിൽ പങ്കെടുക്കാൻ നിങ്ങൾക്ക് യോഗ്യതയുണ്ട്. ഈ നയപ്രകാരം പ്രിമിയർ ക്രിക്കറ്റ് എന്നത് എലൈറ്റ് ക്രിക്കറ്റായല്ല, മറിച്ച് കമ്യൂണിറ്റി ക്രിക്കറ്റായാണ് തരംതിരിച്ചിരിക്കുന്നത് എന്നതിനാൽ, ഈ മത്സരങ്ങളിലുള്ള നിങ്ങളുടെ പങ്കാളിത്തത്തെ ഈ തീരുമാനം ബാധിക്കില്ല.’’– പാർട്രിഡ്ജ് കത്തിൽ കൂട്ടിച്ചേർത്തു.
Auto ⏭️


