BUSINESS
ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണവുമായി കേരളാ പോലീസ്; വര തെറ്റിച്ചാല്‍ കടുത്ത പിഴ, വലതുവശത്തെ ട്രാക്കിലൂടെയുള്ള യാത്ര വേണ്ട

Kerala Police Highway Safety Guidelines: ഹൈവേകളിലെ അപകടങ്ങള്‍ കുറയ്ക്കുന്നതിനായി ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന ലെയ്ന്‍ നിയമങ്ങള്‍ ഏര്‍പ്പെടുത്തി കേരള പോലീസ്. വലതുവശത്തെ ട്രാക്കിലൂടെയുള്ള സ്ഥിരം യാത്ര ചെയ്യുന്നവര്‍ കുടുങ്ങും. ജീവന്‍ രക്ഷിക്കാനും, വലിയ പിഴകള്‍ ഒഴിവാക്കാനും ഈ പുതിയ നിയന്ത്രണങ്ങളും, നിയമങ്ങളും അറിഞ്ഞിരിക്കാം.സ്വരം കടുപ്പിച്ച് കേരള പോലീസ്സംസ്ഥാനത്തെ ഹൈവേകളില്‍ അപകടങ്ങള്‍ കുറയ്ക്കുന്നതിനായി ഇരുചക്രവാഹനങ്ങള്‍ക്കായി പുതിയ കര്‍ശനമായ ലെയ്ന്‍ ട്രാഫിക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നു കേരള പോലീസ്. പുതിയ നിര്‍ദേശങ്ങള്‍ പ്രകാരം വേഗത കുറഞ്ഞ വാഹനങ്ങളും, വലിയ വാഹനങ്ങളും റോഡിന്റെ ഇടതുവശത്തെ ലെയ്‌നിലൂടെ മാത്രമേ സഞ്ചരിക്കാവൂ. സാധാരണ വേഗതയിലുള്ള വാഹനങ്ങള്‍ക്ക് മധ്യഭാഗത്തെ ലെയ്ന്‍ ഉപയോഗിക്കാം.റോഡിന്റെ ഏറ്റവും വലതുവശത്തെ ലെയ്ന്‍ (ഡിവൈഡറിനോട് ചേര്‍ന്നുള്ളത്) ഓവര്‍ടേക്ക് ചെയ്യാന്‍ മാത്രമേ ഉപയോഗിക്കാവൂ. അതിനുശേഷം തിരികെ പഴയ ലെയ്‌നിലേക്ക് തന്നെ മാറണം. ലെയ്ന്‍ മാറ്റുന്നതിന് മുമ്പ് നിര്‍ബന്ധമായും ഇന്‍ഡിക്കേറ്ററുകള്‍ ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്. മറ്റ് വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍, മിററുകളില്‍ നോക്കി സുരക്ഷിതമാണെന്ന് ഉറപ്പാക്കി മാത്രമേ ലെയ്ന്‍ മാറാവൂ എന്നും പോലീസ് പറയുന്നു.ലെയ്ന്‍ മാറാന്‍ പാടില്ലാത്ത സ്ഥലങ്ങള്‍മുറിയാത്ത വെള്ള വരകള്‍ (unbroken white lines), മഞ്ഞ വരകള്‍, ജംഗ്ഷനുകള്‍, സീബ്രാ ക്രോസിംഗുകള്‍ എന്നിവിടങ്ങളില്‍ ലെയ്ന്‍ മാറുകയോ, ഓവര്‍ടേക്ക് ചെയ്യുകയോ പാടില്ല. മുറിഞ്ഞ വെള്ള വരകള്‍ ഉള്ളിടത്ത് മാത്രമേ ലെയ്ന്‍ മാറാന്‍ അനുവാദമുള്ളൂ. ഈ നിയമങ്ങള്‍ എല്ലാം തന്നെ വര്‍ഷങ്ങളായി സാധുതയുള്ളതാണ്. എന്നാല്‍ നിരത്തുകളില്‍ വാഹനം ഓടിക്കുന്ന പലര്‍ക്കും ഇന്നും ഇക്കാര്യങ്ങള്‍ അറിയില്ല. ഈ സാഹചര്യത്തിലാണ് കേരളാ പോലിസ് അപകടങ്ങള്‍ ഒഴിവാക്കാന്‍ സ്വരം കടുപ്പിക്കുന്നത്.നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് ‘ശുഭയാത്ര’ റോഡ് സുരക്ഷാ പദ്ധതിയുടെ വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് (97470 01099) റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്.എന്തുകൊണ്ട് ഇപ്പോള്‍ നിര്‍ദേശങ്ങള്‍ഹൈവേകളില്‍ ലെയ്ന്‍ അച്ചടക്കം പാലിക്കാത്തത് വലിയ വാഹനാപകടങ്ങള്‍ക്ക് പ്രധാന കാരണമാകുന്നുവെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. ഹൈവേകളിലെ ഡിവൈഡറിനോട് ചേര്‍ന്ന വലതുവശത്തെ ലെയ്‌നിലൂടെ യാത്ര ചെയ്യുന്നത് കൂടുതല്‍ സുരക്ഷിതമാണെന്ന തെറ്റിദ്ധാരണ പല ഇരുചക്രവാഹന യാത്രികര്‍ക്കുമുണ്ട്. എന്നാല്‍ ഈ രീതി വളരെ അപകടകരമാണെന്ന് വ്യക്തമാക്കാനാണ് കേരള പോലീസ് ശ്രമിക്കുന്നത്.യാത്രികരുടെ അപകടകരമായ ഡ്രൈവിംഗ് രീതികള്‍ മാറ്റിയെടുക്കുന്നതിനും, ഹൈവേകളിലെ വലതുവശത്തെ ട്രാക്കുകള്‍ വേഗത്തില്‍ പോകുന്ന വാഹനങ്ങള്‍ക്കായി തുറന്നുകൊടുക്കുന്നതിനും കേരള പോലീസ് ശ്രമിക്കുന്നു. ഇതുവഴി അപകടമരണങ്ങള്‍ കുറയ്ക്കാന്‍ കഴിയുമെന്ന് പോലീസ് കരുതുന്നു.ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കുള്ള കേരളത്തിലെ പിഴമോട്ടോര്‍ വാഹന വകുപ്പിന്റെ (MVD) നിയമപ്രകാരം കേരളത്തില്‍ ഈടാക്കുന്ന പ്രധാന ട്രാഫിക് പിഴകള്‍ താഴെ പറയുന്നവയാണ്: ലെയ്ന്‍ നിയമങ്ങളും, റോഡ് നിയമങ്ങളും ലംഘിക്കുക: 1,000 രൂപ. അപകടകരമായി വാഹനമോടിക്കല്‍ (Rash Driving): 5,000 രൂപ, ആവര്‍ത്തിച്ചാല്‍ 10,000 രൂപ. ഹെല്‍മെറ്റ് ഇല്ലാതെ ഇരുചക്രവാഹനം ഓടിക്കുക: 1,000 രൂപ. ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കുക: 5,000 രൂപ. അമിതവേഗത (Over speeding): കാറുകള്‍ ഉള്‍പ്പെടെയുള്ള ലഘുവാഹനങ്ങള്‍ക്ക് 1,000 രൂപ, ഇടത്തരം/ വലിയ വാഹനങ്ങള്‍ക്ക് 2,000 രൂപ. മദ്യപിച്ച് വാഹനമോടിക്കുക: 10,000 രൂപ (കോടതി നടപടികളും, ലൈസന്‍സ് റദ്ദാക്കലും) ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കല്‍: 5,000 രൂപ. സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുക: 1,000 രൂപ. ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം ഓടിക്കുക: 2,000 രൂപ.(മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നിലവില്‍ ലഭ്യമായ വാര്‍ത്തകളുടെയും, റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തിലാണ്. കൂടുതല്‍ വ്യക്തത വരുത്താവുന്നതാണ്.)
Read News


