NEWS
‘ഒരു മണിക്കൂർ റോന്തു ചുറ്റിച്ചു; പൊലീസിന്റെ പെരുമാറ്റം സാമാന്യമര്യാദയില്ലാതെ’- വിഡിയോ പങ്കുവച്ച് ബ്രിട്ടാസ്

ന്യൂഡൽഹി∙ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് പ്രതിഷേധിച്ച ഇടതുനേതാക്കളോട് ഡൽഹി പൊലീസ് സാമാന്യ മര്യാദ പോലുമില്ലാതെ പെരുമാറുന്നുവെന്ന് ജോൺ ബ്രിട്ടാസ് എംപി. കസ്റ്റഡിയിലെടുത്തശേഷം ഒരു മണിക്കൂറോളം നഗരത്തിലൂടെ ചുറ്റിച്ചു. പിന്നീട് ഛത്രസാൽ സ്റ്റേഡിയത്തിൽ കൊണ്ടുവന്നിരിക്കുകയാണെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ ജോൺ ബ്രിട്ടാസ് പറഞ്ഞു.‘‘ഞങ്ങളെ ഛത്രസാൽ സ്റ്റേഷനിൽ കൊണ്ടുവന്നിരിക്കുകയാണ്. ഒരു മണിക്കൂർ ഡൽഹിയിൽ റോന്തുചുറ്റിച്ച ശേഷമാണു കൊണ്ടുവന്നത്. എന്താണ് ഞങ്ങൾ ചെയ്ത തെറ്റെന്നു പറയുന്നില്ല. സാമാന്യ മര്യാദയില്ലാതെ പൊലീസ് പെരുമാറുന്നത്. ആളുകളെ ഭയപ്പെടുത്തുന്നു. പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയനോടും എംപിമാരായ ഞങ്ങളോടും ഇതാണ് ഇവരുടെ പെരുമാറ്റം’’ – വിഡിയോയിൽ ബ്രിട്ടാസ് പറഞ്ഞു. വിഡിയോ എടുക്കുന്നത് തടസപ്പെടുത്താൻ ശ്രമിച്ച പൊലീസിനോട് ബ്രിട്ടാസ് കയർക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
Fashion ⏭️




