NEWS

തിരുവോണത്തിനും മഴ തന്നെ; പക്ഷേ, ശക്തി കുറയും: ഇനി വരാനിരിക്കുന്നത് മഴക്കുറവ്


കോട്ടയം∙ പൂരാട ദിവസം ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും മിക്ക ജില്ലകളിലും ശക്തമായ മഴ പെയ്യുകയും ചെയ്തതോടെ ഓണക്കാലം മഴയിൽ കുതിരുമോയെന്ന ആശങ്കയിലാണ് മലയാളികൾ. ഉത്രാട ദിവസം 10 ജില്ലകളിലും തിരുവോണത്തിനു നാല് ജില്ലകളിലും യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ തിരുവോണ ദിവസം മഴയുണ്ടാകുമെങ്കിലും കാര്യമായി പേടിക്കേണ്ടതില്ലെന്ന് കേരള കാലാവസ്ഥാ കേന്ദ്രം ഡയറക്ടർ നീത കെ.ഗോപാൽ മനോരമ ഓൺലൈനോടു പറഞ്ഞു.∙ തിരുവോണത്തിനു ശക്തി കുറഞ്ഞ മഴ ഓണക്കാലത്ത് ഇത്തവണ മഴയുണ്ടാകുമെന്നു നമ്മൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവോണം (ഓഗസ്റ്റ് 26) ഉൾപ്പെടെയുള്ള ദിവസങ്ങളിൽ മഴയുണ്ടാകും. എങ്കിലും തിരുവോണം മഴയിൽ കുതിരുമെന്നു പറയാനാവില്ല. എന്നാൽ ഇന്നത്തെയും നാളത്തെയും അപേക്ഷിച്ച് തിരുവോണ ദിവസം മഴ കുറവായിരിക്കും. ഇന്നാണ് ഏറ്റവും ശക്തിയിൽ മഴ പെയ്യുക. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പല ജില്ലകളിലും യെലോ അലർട്ടുണ്ട്. മറ്റന്നാളോടെ ശക്തി കുറയും. ഓഗസ്റ്റ് 28 വരെയാണ് അലർട്ട് കൊടുത്തിട്ടുള്ളത്.


Fashion ⏭️

Back to top button