AUTO
അപടകം സംഭവിച്ചാൽ ‘ഡിജിറ്റൽ’ ഡോർ തുറക്കാനാകുന്നില്ല, ടെസ്ലയ്ക്ക് വൻ തിരിച്ചടി! തിരിച്ചുവിളിക്കുന്നത് 43 ലക്ഷം വാഹനങ്ങൾ

ഡിസൈനിങ്ങിലെ ആധുനികത കൊണ്ടും ആകർഷകമായ ലുക്ക് കൊണ്ടും ലോകമെമ്പാടുമുള്ള കാർ പ്രേമികളെ ആകർഷിച്ച ഇലക്ട്രിക് ഡോർ സംവിധാനങ്ങൾ (ഫ്ലഷ് ഡോർ ഹാൻഡിൽ) ഇപ്പോൾ വലിയ സുരക്ഷാ ഭീഷണിയുയർത്തുന്നു. ഇതേത്തുടർന്ന് ചൈനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വാഹന തിരിച്ചുവിളിക്കലിന് രാജ്യം സാക്ഷ്യം വഹിച്ചിരിക്കുകയാണ്. പ്രമുഖ ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്ല ഉൾപ്പെടെയുള്ള പ്രമുഖ ബ്രാൻഡുകൾ 43 ലക്ഷത്തോളം വാഹനങ്ങൾ തിരിച്ചുവിളിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.∙ എന്താണ് ഈ ഡോർ ഹാൻഡിലുകളുടെ പ്രത്യേകത? എന്തുകൊണ്ട് ഇവ അപകടകരമാകുന്നു?ടെസ്ലയാണ് ഫ്ലഷ്-ടൈപ്പ് ഇലക്ട്രോണിക് ഡോർ ഹാൻഡിലുകളെ ആഗോളതലത്തിൽ പ്രശസ്തമാക്കിയത്. വാഹനത്തിന്റെ ബോഡിയോട് ചേർന്ന് നിൽക്കുന്ന രീതിയിലാണ് ഇവ ഡിസൈൻ ചെയ്തിരിക്കുന്നത്. വാഹനം ഓടുമ്പോൾ കാറ്റിന്റെ പ്രതിരോധം കുറയ്ക്കാനും, ലുക്കിൽ കൂടുതൽ ആധുനികത കൊണ്ടുവരാനും ഇവ സഹായിക്കുന്നു. ഡ്രൈവർ കാറിനടുത്തേക്ക് വരുമ്പോൾ തന്നെ ഈ ഹാൻഡിലുകൾ സ്വയം പുറത്തേക്ക് തള്ളിനിൽക്കുന്ന രീതിയിലാണ് ഇതിന്റെ പ്രവർത്തനം.ഇത്തരം സമയങ്ങളിൽ വാതിൽ തുറക്കാനായി വാഹനത്തിനുള്ളിൽ നൽകിയിട്ടുള്ള ‘മാനുവൽ റിലീസ്’ സംവിധാനങ്ങൾ ശരിയായി പ്രവർത്തിപ്പിക്കാൻ സാധിക്കാതെ വരുന്നത് യാത്രക്കാരുടെ ജീവന് തന്നെ ഭീഷണിയാകുന്നു. ടെസ്ല ഉൾപ്പെടെയുള്ള കാറുകളിൽ ഈ മാനുവൽ റിലീസ് ലിവറുകൾ വാതിലിന്റെ പോക്കറ്റുകളിലോ പാനലുകൾക്ക് അടിയിലോ ആണ് നൽകിയിരിക്കുന്നത്. ഇവ എവിടെയാണെന്ന് വ്യക്തമാക്കുന്ന മുന്നറിയിപ്പ് ബോർഡുകളോ സൂചനകളോ പല വാഹനങ്ങളിലും ഉണ്ടാകാറില്ലെന്ന് ‘സെന്റർ ഫോർ ഓട്ടോ സേഫ്റ്റി’ എക്സിക്യൂട്ടീവ് ഡയറക്ടർ മൈക്കൽ ബ്രൂക്സ് ചൂണ്ടിക്കാണിക്കുന്നു.∙ കാർ ഉടമകളുടെ ആശങ്കകളും സുരക്ഷാ ഭീഷണിയും
Sports ⏭️


