SPORTS

പോർച്ചുഗൽ ജഴ്സിയിൽ സെഞ്ചറിയടിച്ച് മുന്‍ ഐപിഎൽ താരം, കളിച്ച് കളിച്ച് ട്വന്റി20 ലോകകപ്പിലെത്തുമോ?


ലിസ്ബൺ∙ ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിന് യോഗ്യത നേടാനുള്ള പോർച്ചുഗലിന്റെ ശ്രമങ്ങൾക്ക് ആത്മവിശ്വാസമേകി മുൻ ഓസ്ട്രേലിയൻ താരത്തിന്റെ സെഞ്ചറി. ഓസ്ട്രേലിയയിൽനിന്നു മാറി പോർച്ചുഗലിൽ കളിക്കാനുള്ള മോയ്സസ് ഹെൻറിക്വസിന്റെ തീരുമാനം രാജ്യത്തിന്റെ ക്രിക്കറ്റ് സാധ്യതകൾക്കു വൻ കുതിച്ചുചാട്ടമാണു നൽകിയത്. പോർച്ചുഗൽ ടീമിൽ അരങ്ങേറി മൂന്നാം മത്സരത്തിൽ ചെക്ക് റിപ്പബ്ലിക്കിനെതിരെയാണ് മോയ്സസ് ഹെൻറിക്വസ് സെഞ്ചറി നേടിയത്. മത്സരത്തിൽ മൂന്നാം നമ്പരിൽ ബാറ്റിങ്ങിന് ഇറങ്ങിയ പോർച്ചുഗൽ താരം 51 പന്തുകളിൽനിന്ന് ഏഴു സിക്സുകളും 12 ഫോറുകളും ഉൾപ്പടെ 111 റൺസാണ് അടിച്ചുകൂട്ടിയത്.പോര്‍ച്ചുഗലിനായുള്ള അരങ്ങേറ്റ മത്സരത്തിൽ ഹെൻറിക്വസ് 66 റൺസ് സ്കോർ ചെയ്തിരുന്നു. ചെക്ക് റിപ്പബ്ലിക്കിനെതിരായ വിജയത്തോടെ ട്വന്റി20 ലോകകപ്പ് സബ് റീജ്യനൽ യൂറോപ്പ് ക്വാളിഫയറിൽ ഗ്രൂപ്പ് ബിയിൽ പോർച്ചുഗൽ ഒന്നാമതെത്തി. ജർമനി, ഇസ്രയേൽ, ഗ്രീസ് എന്നിവരാണ് ബി ഗ്രൂപ്പിലെ മറ്റ് ടീമുകൾ. സി ക്വാളിഫയർ ഫൈനലിൽ സ്പെയിനെയും തോൽപിച്ച പോർച്ചുഗൽ, ഇനി ഗ്ലോബൽ ക്വാളിഫയർ കളിക്കും.


Auto ⏭️

Back to top button