SPORTS

കളിക്കാൻ തയാറാണെന്ന് അറിയിച്ചിട്ടും അടുപ്പിക്കാതെ മുംബൈ, സൂര്യകുമാർ യാദവിന് വീണ്ടും തിരിച്ചടി, ചെന്നൈ താരം വൈസ് ക്യാപ്റ്റൻ


മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കു തിരിച്ചുവരാനുള്ള ശ്രമത്തിനിടെ മുൻ ട്വന്റി20 ടീം ക്യാപ്റ്റന്‍ സൂര്യകുമാർ യാദവിന് അടുത്ത തിരിച്ചടി. രഞ്ജി ട്രോഫിക്കുള്ള മുംബൈ ടീമിൽ സൂര്യകുമാർ യാദവിന് ഇടം ലഭിച്ചില്ല. ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ തയാറാണെന്നു സൂര്യകുമാർ യാദവ് അറിയിച്ചിട്ടും, ചണ്ഡീഗഡിനെതിരായ രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തിനുള്ള മുംബൈ ടീമിൽ താരത്തെ ഉൾപ്പെടുത്താൻ സിലക്ടർമാർ തയാറായില്ല. ഒക്ടോബർ 11 മുതലാണ് മത്സരം ആരംഭിക്കുന്നത്. അതേസമയം യുവതാരം ആയുഷ് മാത്രെ മുംബൈ ടീമിന്റെ വൈസ് ക്യാപ്റ്റനായി ആഭ്യന്തര സീസൺ കളിക്കും. സിദ്ധേഷ് ലാഡ് നയിക്കുന്ന 16 അംഗ ടീമിൽ ഇന്ത്യൻ താരം യശസ്വി ജയ്സ്വാളും ഇടം പിടിച്ചു.സൂര്യയെ ടീമിലെടുക്കാത്തതിനെക്കുറിച്ച് രമേഷ് പവാർ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. 18 മാസത്തിനിടെ ഒരു റെഡ് ബോൾ മത്സരം പോലും കളിക്കാതിരുന്ന സൂര്യയുടെ ഫോമിൽ ടീമിനു സംശയമുണ്ടെന്ന് രമേഷ് പവാർ പറഞ്ഞു. ‘‘സൂര്യകുമാർ യാദവ് മുംബൈയ്ക്കായി മികച്ച പ്രകടനങ്ങൾ നടത്തിയിട്ടുള്ള താരമാണ്. റെഡ് ബോൾ മത്സരങ്ങൾ കളിച്ച് അദ്ദേഹം താളം കണ്ടെത്തണമെന്നാണ് എനിക്കു പറയാനുള്ളത്. കഴിഞ്ഞ 18 മാസമായി സൂര്യ ഒരു റെഡ് ബോൾ മത്സരം പോലും കളിച്ചിട്ടില്ല. അതുകൊണ്ടു തന്നെ കളിച്ചു തെളിയിച്ച ശേഷം സൂര്യയെ ടീമിലേക്കു കൊണ്ടുവരാമെന്നു കരുതുന്നു.’’– പവാർ വിശദീകരിച്ചു.രഞ്ജി ട്രോഫിക്കുള്ള മുംബൈ സ്ക്വാഡ്– സിദ്ധേഷ് ലാഡ് (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ആയുഷ് മാത്രെ (വൈസ് ക്യാപ്റ്റന്‍), ദിവ്യൻഷ് സക്സേന, മുഷീർ ഖാൻ, സർഫറാസ് ഖാൻ, സുവേദ് പാർക്കർ, ആകാശ് ആനന്ദ് (വിക്കറ്റ് കീപ്പർ), ഹാർദിക് തമോറെ (വിക്കറ്റ് കീപ്പർ), ഷംസ് മുലാനി, തനുഷ് കോട്യൻ, അഥർവ അങ്കോലേക്കര്‍, തുഷാദ് ദേശ്പാണ്ഡെ, മോഹിത് അവസ്തി, സിൽവസ്റ്റർ ഡിസൂസ, ഓംകാർ തർമാലെ.


Auto ⏭️

Back to top button