NEWS
ഇഡി റെയ്ഡിൽ പുറംലോകമറിഞ്ഞ സ്ഥാപനം; വീണ്ടും ചർച്ചയായി ടി.വീണയുടെ ‘ലേക്കർ ഇന്ത്യ കോർപ്’

കോഴിക്കോട് ∙ മാസപ്പടി കേസിൽ ടി.വീണയുടെ പങ്കുതേടി കോഴിക്കോട്ടെ വിവിധ സ്ഥാപനങ്ങളിൽ വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന നടത്തുമ്പോൾ ‘ലേക്കർ ഇന്ത്യ കോർപ്’ എന്ന സ്ഥാപനം വീണ്ടും ചർച്ചയിലേക്ക്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ ടി.വീണയുടെ പാർട്നർഷിപ് സ്ഥാപനമാണ് കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ലേക്കർ ഇന്ത്യ. മേയ് 27 ന് വീണയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ ലഭിച്ച ചില രേഖകളിൽ ലേക്കർ ഇന്ത്യ കോർപിന്റെ അക്കൗണ്ടിൽ 15,57,414 രൂപയും ഉണ്ടായിരുന്നതായി ഇ.ഡി കണ്ടെത്തിയിരുന്നു. ഇ.ഡി റെയ്ഡോടെയാണ് ഇത്തരത്തിലൊരു സ്ഥാപനം വീണയുടെ പാർട്ണർഷിപ്പിൽ പ്രവർത്തിക്കുന്നതായി പുറത്തറിഞ്ഞത്. 2023ലാണ് സ്ഥാപനം ആരംഭിച്ചത്. പാർട്നർഷിപ് അടിസ്ഥാനത്തിൽ റജിസ്റ്റർ ചെയ്തിരിക്കുന്നതു വീണയുടെ പേരിൽ തന്നെയാണ്.പന്തീരാങ്കാവിലെ മണക്കടവ് റോഡിലെ കൊടൽ നടക്കാവ് 7/451 ആണു സ്ഥാപനത്തിന്റെ വിലാസം. ഓഫിസ്, വെയർഹൗസ്, ഡിപ്പോ, റീട്ടെയ്ൽ ബിസിനസ്, ഹോൾസെയ്ൽ ബിസിനസ് ആണു സ്ഥാപനത്തിന്റെ പ്രധാന ബിസിനസ് എന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഇവിടെ മെഡിക്കൽ ഉപകരണങ്ങൾ അടക്കമുള്ളവയുടെ വിതരണമാണു പ്രധാനമായും നടക്കുന്നതെന്നാണ് ഇ.ഡി പരിശോധനയിൽ കണ്ടെത്തിയത്.
Fashion ⏭️


