50-ാമത് വയലാർ പുരസ്കാരം ആർ രാജശ്രീക്ക്

ആർ. രാജശ്രീ
തിരുവനന്തപുരം: അമ്പതാമത് വയലാർ അവാർഡ് എഴുത്തുകാരി ആർ. രാജശ്രീയ്ക്ക്. ആത്രേയകം എന്ന നോവലിനാണ് രാജശ്രീക്ക് പുരസ്കാരം ലഭിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ രൂപകൽപ്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് വയലാർ അവാർഡ്.
മലയാള സാഹിത്യരംഗത്തെ ശ്രദ്ധേയമായ പുരസ്കാരങ്ങളിലൊന്നായ വയലാർ അവാർഡിന്റെ അമ്പതാം പതിപ്പിലാണ് രാജശ്രീയുടെ ആത്രേയകം തിരഞ്ഞെടുക്കപ്പെട്ടത്.
English Summary
Writer R. Rajasree has won the 50th Vayalar Award for her novel “Aathreyakam.” This prestigious Malayalam literary prize, among the most notable in the field, includes one lakh rupees, a bronze sculpture designed by Kanayi Kunhiraman, and a citation. Her work was chosen for the award’s landmark 50th edition.




