SPORTS
ജയ് ഷായുടെ കാൽതൊട്ട് വന്ദിക്കാൻ ഒരുങ്ങി വൈഭവ് സൂര്യവംശി, സ്നേഹത്തോടെ തടഞ്ഞ് ഐസിസി ചെയർമാൻ– വിഡിയോ

നീഷിൻ ∙ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ പാക്കിസ്ഥാനെ 19 റൺസിനു തോൽപിച്ച് ഇന്ത്യ തുടർച്ചയായ രണ്ടാം സ്വർണം നേടി. ടീമിനെ അഭിനന്ദിക്കാൻ ഐസിസി ചെയർമാനും ബിസിസിഐ മുൻ സെക്രട്ടറിയുമായ ജയ് ഷായും കൊറോഗി അത്‌ലറ്റിക് പാർക്കിൽ എത്തിയിരുന്നു. മത്സരത്തിന് ശേഷം, സ്റ്റേഡിയത്തിലുണ്ടായിരുന്ന ആരാധകർ പകർത്തിയ ഹൃദ്യമായ ഒരു നിമിഷം സമൂഹമാധ്യമങ്ങളിൽ വൈറലായി. മത്സരശേഷമുള്ള സ്നേഹപ്രകടനങ്ങൾക്കിടയിൽ പതിനഞ്ചുകാരനായ വൈഭവ് സൂര്യവംശി, ജയ് ഷായുടെ കാൽതൊട്ട് വന്ദിക്കാൻ ഒരുങ്ങുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിച്ചത്. വൈഭവ് കാൽതൊട്ടു വന്ദിക്കാൻ ഒരുങ്ങുമ്പോൾ തന്നെ ജയ് ഷാ സ്നേഹത്തോടെ അതു തടയുന്നതും ദൃശ്യങ്ങളിൽ കാണാം.ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ക്രിക്കറ്റിന്റെ പുരുഷ, വനിതാ ടീമുകളെ അഭിനന്ദിച്ച ചെയർമാൻ ജയ് ഷാ, ജപ്പാനിൽ നടന്ന ഈ വൻകരയുടെ കായിക മാമാങ്കം ക്രിക്കറ്റിന്റെ നീണ്ട ചരിത്രത്തിൽ അഭിമാനകരമായ ഒരു പുതിയ അധ്യായം കൂട്ടിച്ചേർത്തതായി പറഞ്ഞു. ‘‘നഗോയയും ജപ്പാനും ക്രിക്കറ്റ് ചരിത്രത്തിൽ അഭിമാനകരമായ ഒരു പുതിയ അധ്യായം എഴുതിച്ചേർത്തിരിക്കുന്നു. ഈ നിമിഷത്തിന് അർഹമായ പ്രകടനം കാഴ്ചവച്ച ടീം ഇന്ത്യയ്ക്ക് അഭിനന്ദനങ്ങൾ. മത്സരിച്ച എല്ലാ രാജ്യങ്ങൾക്കും, ഈ ദർശനം യാഥാർഥ്യമാക്കിയ ഒളിംപിക് കൗൺസിൽ ഓഫ് ഏഷ്യയ്ക്കും സംഘാടകർക്കും, ലോകത്തെവിടെയായാലും ക്രിക്കറ്റ് എന്തുകൊണ്ട് ഇത്ര സവിശേഷമായ ഒന്നാണെന്ന് ഞങ്ങളെ ഓർമിപ്പിച്ച ആയിരക്കണക്കിന് ആരാധകർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.’’– ജയ് ഷാ എക്സിൽ കുറിച്ചു.
Auto ⏭️




