NEWS

ഓണാവധി ഇക്കുറി ‘ലോങ് ലീവ്’, ട്രിപ്പ് കളറാക്കാൻ ബുക്കിങ് നേരത്തെ തുടങ്ങി, ഫേവറിറ്റ് സ്പോട്ടിൽ മാറ്റമില്ല, വിപണിയിലെത്തുക കോടികൾ


ചിങ്ങം പിറന്നതോടെ മലയാളിയുടെ ഓണപ്പാച്ചിലും തുടങ്ങി. ഓണക്കോടിയും സദ്യവട്ടങ്ങൾക്കുമൊപ്പം ഓണം ട്രിപ്പ് ആഘോഷമാക്കാനും മലയാളി നേരത്തെ തന്നെ ഒരുങ്ങിക്കഴിഞ്ഞു. കേരളത്തിലെ പ്രധാന ഡെസ്റ്റിനേഷനുകളിലെ ഹോട്ടലുകളിലും റിസോർട്ടുകളിലുമെല്ലാം ഇതിനോടകം ‘ഓണം ബുക്കിങ്’ തുടങ്ങിയതായി ഈ മേഖലയിലുള്ളവർ പറയുന്നു. കോവിഡും പ്രളയവും തിരിച്ചടിയായ കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വിഭിന്നമായി ഇക്കുറി ഓണം സീസൺ കളറാക്കാനുള്ള ഒരുക്കത്തിലാണ് കേരളത്തിലെ ടൂറിസം മേഖല. ഓണസദ്യ അടക്കമുള്ള പാക്കേജുകളാണ് മിക്ക ടൂർ ഓപറേറ്റർമാരും ഒരുക്കിയിരിക്കുന്നത്. പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ‌ വിദേശ ട്രിപ്പുകൾ മാറ്റിവച്ചവർ കൂടുതൽ പണം മുടക്കി ഓണം അടിച്ചുപൊളിക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെ വന്നാൽ വിപണിയിലെത്തുക കോടികൾ. ‘ചിൽ ആകാൻ’ സീനിയേഴ്സുംഅതേസമയം, ഓണം സീസണിലേക്കുള്ള കാര്യമായ ബുക്കിങ് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മൂന്നാറിലെ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന ജിതേഷ് മനോരമ ഓൺലൈനോട് പറഞ്ഞു. പ്രീമിയം യാത്രക്കാർ റിസോർട്ടുകളും മറ്റും ബുക്ക് ചെയ്യുന്നത് 15-25 ശതമാനം വരെ കൂടിയിട്ടുണ്ട്. ഇത്തരം സഞ്ചാരികൾ പാക്കേജിന്റെ ഭാഗമായി എത്തി റിസോർട്ടുകളിൽ തന്നെ സമയം ചെലവഴിച്ച് മടങ്ങുകയാണ് പതിവ്. ഇടത്തരക്കാരും മധ്യവർഗക്കാരുമായ സഞ്ചാരികൾ എത്തിയാലേ പ്രദേശിക ബിസിനസുകൾക്ക് ഗുണമുള്ളൂ. ഇവരാണ് ജീപ്പ് സവാരി, സിപ്പ് ലൈൻ തുടങ്ങിയ അഡ്വഞ്ചർ ടൂറിസം ആക്ടിവിറ്റികളുടെ ഭാഗമാകുന്നത്. അടുത്ത ദിവസങ്ങളിൽ ഇവരുടെ ബുക്കിങ് വർധിക്കുമെന്നാണ് പ്രതീക്ഷയെന്നും ജിതേഷ് പറഞ്ഞു. 


Fashion ⏭️

Back to top button