NEWS
സ്വർണവിലയിൽ വൻ വർധന; ഡോളറിന്റെ വീഴ്ച മുതലെടുത്ത് മുന്നേറ്റം, രാജ്യാന്തര വില 4500ലേക്ക്, കേരളത്തിൽ പവൻ… ?

സ്വർണവില കേരളത്തിൽ കുതിച്ചുകയറുന്നു. ഇന്ന് രാവിലെ വില ഗ്രാമിന് 50 രൂപ ഉയർന്ന് 14,270 രൂപയായി. പവൻ വില 400 രൂപ വർധിച്ച് 1,14,160 രൂപയിലുമെത്തി. കഴിഞ്ഞ ജൂൺ 3ന് ശേഷം കേരളത്തിൽ സ്വർണത്തിന്റെ ഏറ്റവും ഉയർന്ന വിലയാണിത്. ഈ മാസം ഇതുവരെ പവന് 8560 രൂപയും ഗ്രാമിന് 1070 രൂപയുമാണ് കൂടിയത്. പണിക്കൂലിയും ജിഎസ്ടിയും ഹോൾമാർക്ക് ഫീസും ചേരുമ്പോൾ വിലവർധനയുടെ ഭാരം ഇതിലും കൂടും.രാജ്യാന്തരവില ഔൺസിന് നിലവിൽ 12 ഡോളർ ഉയർന്ന് 4389 ഡോളറിലാണുള്ളത്. ഒരുവേള വില 4414 ഡോളർ വരെ എത്തിയിരുന്നു. യുഎസ് ഡോളർ സൂചിക 0.17% താഴ്ന്ന് 99.50ൽ എത്തിയതോടെ, സ്വർണത്തിന് ആഭരണം, നിക്ഷേപം എന്നീ നിലകളിൽ സ്വീകാര്യത വർധിച്ചത് വില കൂടാൻ വഴിയൊരുക്കി.കേരളത്തിൽ 18 കാരറ്റ് സ്വർണവില ഗ്രാമിന് 40 രൂപ വർധിച്ച് 11,725 രൂപയായി. വെള്ളിക്ക് വില മാറിയില്ല; ഗ്രാമിന് 250 രൂപ. ഗ്രാമിന് 30 രൂപ ഉയർന്ന് 9130 രൂപയാണ് 14 കാരറ്റ് സ്വർണവില. ഗ്രാമിന് 25 രൂപ വർധിച്ച് 9 കാരറ്റ് സ്വർണവില 5890 രൂപയായി.
Fashion ⏭️


