NEWS

‘മോദി, മോദി’ വിളിച്ചവരെ ‘ഡികെ’ വിളിപ്പിച്ച് ശിവകുമാർ; ജനക്കൂട്ടം ഒരു നിമിഷം കൊണ്ട് മുദ്രാവാക്യം മാറ്റിയത് ഇങ്ങനെ


ബെംഗളൂരു ∙ വിധാൻസൗധയ്ക്കു മുന്നിൽ നടന്ന ഫ്രീഡം ഹബ്ബയിൽ ജനക്കൂട്ടത്തിൽ നിന്നു ‘മോദി, മോദി’ എന്നു വിളിച്ചവരെ നിമിഷ നേരം കൊണ്ടു തന്റെ പേരു വിളിപ്പിച്ചു മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ. സ്വാതന്ത്ര്യദിനത്തിൽ നടന്ന പരിപാടിയിൽ ശിവകുമാർ പ്രസംഗിക്കുന്നതിനിടെയാണു ജനക്കൂട്ടത്തിൽ നിന്നു മോദി മോദി വിളികൾ ഉയർന്നത്.ഇതു കേട്ടയുടനെ മോദി പോലും ‘ഡികെ, ഡികെ’ എന്നാണു പറയുന്നതെന്നു ശിവകുമാർ പറഞ്ഞു. ഇതോടെ ജനക്കൂട്ടം ‘ഡികെ ഡികെ’ എന്നു വിളിക്കാൻ തുടങ്ങുകയായിരുന്നു.


Fashion ⏭️

Back to top button