BUSINESS
2028 മാര്‍ച്ച് വരെ ആശ്വാസം; ഇ-സ്കൂട്ടര്‍ സബ്സിഡി നീട്ടി കേന്ദ്രം, കേരളത്തില്‍ 40000 രൂപ വരെ ലാഭം

Electric Scooter Subsidy : പെട്രോള്‍ വിലക്കയറ്റത്തില്‍ വലയുന്ന മലയാളി കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമായി കേന്ദ്ര സര്‍ക്കാരിന്റെ പിഎം ഈ ഡ്രൈവ് സബ്സിഡി നീട്ടി. ബജറ്റ് സൗഹൃദ വിലയില്‍ സാധാരണക്കാരുടെ ഇ-സ്കൂട്ടര്‍ സ്വപ്നം യാഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാരിന്റെ നീക്കം. ദിനംപ്രതിയുള്ള യാത്രാച്ചെലവ് ഗണ്യമായി കുറയ്ക്കാന്‍ ഈ നീക്കങ്ങള്‍ സഹായിക്കും. കേന്ദ്ര സര്‍ക്കാര്‍ പിഎം ഇ- ഡ്രൈവ് (PM E-DRIVE) പദ്ധതിയിലൂടെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്കുള്ള സബ്സിഡി 2028 മാര്‍ച്ച് 31 വരെയാണു നീട്ടിയിരിക്കുന്നത്.സബ്സിഡി 2 വര്‍ഷം നീട്ടാനുള്ള കാരണങ്ങള്ഇന്ത്യയിലെ ആകെ ഇരുചക്ര വാഹന വില്‍പ്പനയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വിഹിതം 10 ശതമാനത്തിന് മുകളിലേയ്ക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യമാണ് പ്രധാനമായുള്ളത്. വാഹന നിര്‍മ്മാതാക്കള്‍ക്ക് (OEMs) ബാറ്ററികളും, മറ്റ് ഘടകങ്ങളും ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ച് ഉല്‍പ്പാദനച്ചെലവ് കുറയ്ക്കുന്നതിന് ആവശ്യമായ സമയവും ഇതുവഴി ഒരുക്കാന്‍ കഴിയും.സബ്സിഡി പെട്ടെന്ന് നിര്‍ത്തലാക്കിയാല്‍ നിലവില്‍ ഇളവുകള്‍ ആഘോഷിക്കുന്ന പല ഇ- സ്കൂട്ടര്‍ മോഡലുകളുടെയും വില ഉയരും. ഇത് സാധാരണക്കാരെ ഈ വാഹനങ്ങളില്‍ നിന്ന് അകറ്റിയേക്കുമെന്ന വിലയിരുത്തല്‍ പദ്ധതി നീട്ടാന്‍ കാരണമായി. കൂടുതല്‍ ഇ-വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നതോടെ രാജ്യത്തുടനീളം ഇ- ചാര്‍ജിങ് നെറ്റ്വര്‍ക്ക് ശക്തമാകുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.മലയാളികള്‍ക്ക് ലഭിക്കുന്ന പ്രധാന നേട്ടങ്ങള്വാഹനം വാങ്ങാനുള്ള പ്രാരംഭച്ചെലവ് കുറയുമെന്നതാണ് പ്രധാന നേട്ടം. മുന്‍നിര ബ്രാന്‍ഡുകളുടെ ഇ-സ്കൂട്ടറുകള് സബ്സിഡി ഇളവോടെ കുറഞ്ഞ തുകയ്ക്ക് വാങ്ങാം. കേരളത്തില്‍ പെട്രോള്‍ വില വര്‍ദ്ധിച്ചു നില്ക്കുന്ന സാഹചര്യത്തില്‍ സ്ഥിരം യാത്രികര്‍ക്ക് ദിനംപ്രതിയുള്ള യാത്രാച്ചെലവ് കുറയ്ക്കാന്‍ സഹായിക്കും. ഇത് കുടുംബ ബജറ്റിന് നേട്ടമാകും. ആളുകള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതോടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതമാകും. കേരളത്തിലെ പ്രധാന ഹൈവേകളിലും, നഗരങ്ങളിലും ഇ-ചാര്‍ജിങ് സ്റ്റേഷനുകളുടെ ശൃംഖല അതിവേഗം വളരാന്‍ ഈ നീക്കം വഴിയൊരുക്കും.കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ഇളവുകള്കേന്ദ്ര സര്‍ക്കാര്‍ ആനുകൂല്യം (PM E-DRIVE)ബാറ്ററി ശേഷിയുടെ അടിസ്ഥാനത്തില്‍ കിലോവാട്ട് അവറിന് (kWh) 2,500 നിരക്കില്‍ പരമാവധി 5,000 വരെ സബ്സിഡി കിട്ടും. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 5% മാത്രമാണ് ജിഎസ്ടി. പെട്രോള്‍ വാഹനങ്ങള്‍ക്ക് ഇത് 28% -ല്‍ അധികമാണ്.കേരള സംസ്ഥാന സര്‍ക്കാര്‍ ആനുകൂല്യം10 ലക്ഷം രൂപയ്ക്ക് താഴെയുള്ള ഇ- വാഹനങ്ങള്‍ക്ക് റോഡ് ടാക്സ് കേവലം 3% മാത്രമാണ്. പെട്രോള്‍ വാഹനങ്ങളെ അപേക്ഷിച്ച് ഇവികള്‍ക്ക് രജിസ്ട്രേഷന് ഫീസുകളില്‍ വലിയ ഇളവുകള്‍ ലഭ്യമാണ്. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള പഴയ വാഹനം സ്ക്രാപ്പ് ചെയ്ത് ഇ- വാഹനം വാങ്ങുമ്പോള്‍ അധിക ഇളവുകള്‍ സ്വന്തമാക്കാം.ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്എക്സ്- ഫാക്ടറി വില 1.5 ലക്ഷത്തില്‍ താഴെയുള്ള ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമേ സബ്സിഡി ലഭിക്കൂ.പദ്ധതി 2028 മാര്‍ച്ച് വരെയാണെങ്കിലും അനുവദിച്ച മൊത്തം ഫണ്ട് അതിനു മുമ്പ്് തീര്‍ന്നാല്‍ സബ്സിഡി അവസാനിക്കും. അതിനാല്‍ ആദ്യം വാങ്ങുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും.ഒരു വ്യക്തിക്ക് ആധാര്‍ അടിസ്ഥാനമാക്കി ഒരു വാഹനത്തിന് മാത്രമേ സബ്സിഡി ലഭിക്കൂ. ഡീലര്‍ഷിപ്പില്‍ നിന്നുള്ള ആധാര്‍ e-KYC വഴി സബ്സിഡി തുക ബില്ലില്‍ നിന്ന് നേരിട്ട് കുറയും.ലിഥിയം- അയോണ്‍ അല്ലെങ്കില്‍ മറ്റ് അംഗീകൃത ആധുനിക ബാറ്ററികളും, CMVR മാനദണ്ഡങ്ങളും ഉള്ള വാഹനങ്ങള്‍ക്ക് മാത്രമേ സബ്സിഡി ബാധകമാകൂ.എത്ര രൂപ നേട്ടം ലഭിക്കും?പിഎം ഈ ഡ്രൈവ് പദ്ധതിയും, അനുബന്ധ നികുതി ഇളവുകളും വഴി ഒരു ഇലക്ട്രിക് സ്കൂട്ടര്‍ വാങ്ങുമ്പോള്‍ ഉപയോക്താവിന് വാങ്ങല്‍ ഘട്ടത്തില്‍ തന്നെ 25,000 മുതല്‍ 40,000 വരെ സാമ്പത്തിക നേട്ടം ലഭിക്കുമെന്നാണ് വിദഗ്ധരും റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. ഇതിനുപുറമെ ദിനംപ്രതിയുള്ള ഇന്ധനച്ചെലവില്‍ പ്രതിവര്‍ഷം 20,000 -ത്തിലധികം ലാഭവും നേടാം.
Read News


