NEWS

48,000 റേഷൻ കാർഡുകൾ നാളെ മുതൽ മരവിപ്പിച്ചേക്കും? എതിർപ്പ് അറിയിക്കാൻ കേരളം


തിരുവനന്തപുരം ∙ 6 മാസത്തിനിടെ ഒരു തവണ പോലും റേഷൻ സാധനങ്ങൾ വാങ്ങാത്ത 48,000 കാർഡുകൾ സംസ്ഥാനത്ത് നാളെ മുതൽ മരവിപ്പിച്ചേക്കുമെന്ന് ആശങ്ക. കേന്ദ്ര സർക്കാർ പദ്ധതിയായ സ്കീം ഫോർ മോഡേനൈസേഷൻ ആൻഡ് റിഫോംസ് ത്രൂ ടെക്നോളജി ഇൻ പബ്ലിക് ഡിസ്ട്രിബ്യൂഷൻ (സ്മാർട് പിഡിഎസ്) നടപ്പാക്കുന്നതിന്റെ ഭാഗമായാണിത്. കാർഡിലെ മുഴുവൻ അംഗങ്ങളും 90 ദിവസത്തിനകം റേഷൻ കടകളിലെ ഇ പോസ് യന്ത്രത്തിൽ ബയോ മെട്രിക് ഇ കെവൈസി നടത്തിയാൽ ഈ കാർഡുകൾ പുനഃസ്ഥാപിക്കും. ഇല്ലെങ്കിൽ റദ്ദാക്കും. ഈ നീക്കത്തെ എതിർത്ത് കേന്ദ്രത്തിനു കത്തയയ്ക്കാൻ മന്ത്രി അനൂപ് ജേക്കബിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.മുൻഗണനാ കാർഡുകളായ മഞ്ഞയും പിങ്കും റദ്ദാക്കപ്പെട്ടാൽ, കേന്ദ്രവിഹിതത്തിൽ ആനുപാതികമായി കുറവുണ്ടാകുമെന്നത് സംസ്ഥാനത്തെ ആശങ്കയിലാക്കുന്നു. കാർഡുടമകളുടെ മുഴുവൻ വിവരങ്ങളും സ്മാർട് പിഡിഎസ് പദ്ധതിയുടെ ഭാഗമായി ഒപ്പുവച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്രത്തിനു കൈമാറിയിരുന്നു.


Fashion ⏭️

Back to top button