NEWS
പ്രകടനം മോശമായില്ല; പോരായ്മകളുണ്ട്; ശ്രദ്ധിക്കണം: അടൂർ പ്രകാശ്

തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്ത് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് സംസാരിക്കുന്നുതദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം യുഡിഎഫിന് നൽകുന്ന സന്ദേശം എന്താണ്? യുഡിഎഫിന്റെ പ്രകടനം മോശമായിട്ടില്ല. കൂടുതൽ സീറ്റുകൾ ഞങ്ങൾക്കു തന്നെയാണ്. എങ്കിലും കൂടുതൽ ശ്രദ്ധിക്കണം. പലയിടത്തും പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. ചിറയിൻകീഴ് നിയമസഭാ മണ്ഡലത്തിനു കീഴിൽ രണ്ടു സീറ്റ് നഷ്ടപ്പെട്ടു. അവിടെ അടുത്തയിടെ ഉണ്ടായ ചില പ്രശ്നങ്ങൾ ജനം വിലയിരുത്തി പ്രതികരിച്ചെന്നു വേണം കരുതാൻ. വർക്കല മേഖലയിൽ എൽഡിഎഫ് സീറ്റ് നിലനിർത്തിയത് ഞങ്ങളുടെ പോരായ്മ കൊണ്ടു കൂടിയാണ്.സർക്കാരുമായി ബന്ധപ്പെട്ട ചില സമീപകാല വിവാദങ്ങൾ ദോഷം ചെയ്തോ? ഈ ഫലം സർക്കാരിന്റെ വിലയിരുത്തൽ അല്ല. നല്ല തുടക്കം കുറിച്ച സർക്കാരാണ് ഇത്. പവർകട്ട് ഉണ്ടായതിനു പല കാരണങ്ങളുണ്ടാകും. പക്ഷേ ബുദ്ധിമുട്ടുന്ന ജനങ്ങളുടെ മുന്നിൽ അതൊന്നും വിശദീകരിച്ചിട്ടു കാര്യമില്ല. ചെല്ലുന്ന പലയിടത്തും അതിന്റെ പ്രതികരണങ്ങൾ കേൾക്കാൻ കഴിഞ്ഞിരുന്നു. മറ്റു കാര്യങ്ങളിൽ ജനങ്ങൾ അവരുടേതായ വിലയിരുത്തലുകൾ നടത്തിയിട്ടുണ്ടാകാം.
Fashion ⏭️




