NEWS

ശക്തികുളങ്ങര ഹാർബറിലെ സെപ്റ്റിക് ടാങ്കിൽ അസ്ഥികൂടം; കൊലപ്പെടുത്തി ഒളിപ്പിച്ചതോ?


കൊല്ലം∙ ശക്തികുളങ്ങര ഹാർബറിലെ സെപ്റ്റിക് ടാങ്കിൽ അസ്ഥികൂട ഭാഗങ്ങൾ കണ്ടെത്തി. ടാങ്ക് വൃത്തിയാക്കുമ്പോൾ തൊഴിലാളികളാണ് അസ്ഥിക്കഷണങ്ങൾ കണ്ടത്. ഉടൻ ശക്തികുളങ്ങര പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തി പരിശോധിച്ചപ്പോൾ അസ്ഥികൂട ഭാഗങ്ങൾ മൃഗത്തിന്റേതാണെന്നു സംശയം തോന്നി. തുടർന്ന് വെറ്ററിനറി സർജനെത്തി പരിശോധിച്ചപ്പോൾ മൃഗത്തിന്റേതല്ലെന്നു തെളിഞ്ഞു. വീണ്ടും തിരച്ചിൽ നടത്തിയപ്പോൾ തലയോട്ടി കണ്ടെത്തി. ശാസ്ത്രീയ പരിശോധനയ്ക്കു ശേഷമേ മറ്റു വിവരങ്ങൾ കണ്ടെത്താനാകൂ. കൊലപ്പെടുത്തിയ ശേഷം മൃതദേഹം സെപ്റ്റിക് ടാങ്കിൽ ഒളിപ്പിച്ചതാകാം എന്ന് പൊലീസ് പറഞ്ഞു.


Fashion ⏭️

Back to top button