SPORTS
അഗാര്‍ക്കറെ വിളിപ്പിച്ച് ബിസിസിഐ, നിര്‍ണായക തീരുമാനം; ചീഫ് സെലക്ടറാകാൻ മുൻ ഇന്ത്യൻ പേസർ?

മുംബൈ ∙ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു ശേഷം സെലക്ഷന് കമ്മിറ്റി ചെയര്മാന് അജിത് അഗാര്‍ക്കറുമായി നിര്‍ണായക കൂടിക്കാഴ്ചയ്ക്ക് ബിസിസിഐ. അഗാര്‍ക്കറുടെ മൂന്നുവര്‍ഷത്തെ കാലാവധി സെപ്റ്റംബറില്‍ പൂര്‍ത്തിയാകാനിരിക്കെയാണ് യോഗം. ചട്ടപ്രകാരം ഒരു വര്‍ഷം കൂടി നീട്ടിക്കിട്ടാനുള്ള അര്‍ഹത അഗാര്‍ക്കറിനുണ്ട്. എന്നാല്‍ സീനിയര്‍ താരങ്ങളുമായുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ, പ്രത്യേകിച്ചും രോഹിത് ശര്‍മയുടെ ഭാവി തീരുമാനിക്കുന്നതിലുണ്ടായ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കാലാവധി നീട്ടുന്നതില്‍ അനിശ്ചിതത്വമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2027 ഏകദിന ലോകകപ്പ് വരെ അഗാര്‍ക്കര്‍ സെലക്ഷന് കമ്മിറ്റി ചെയര്‍മാനായി തുടരണമെന്നായിരുന്നു നേരത്തെ ബിസിസിഐ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ രോഹിത് മാറിയാല്‍ മാത്രമേ യശ്വസി ജയ്സാളിനെ പോലെയുള്ളവര്‍ക്ക് അവസരം നല്കാന് കഴിയൂവെന്നും ഇംഗ്ലണ്ട് പരമ്പര മുതല്‍ ആ തരത്തില്‍ മുന്നോട്ട് പോകണമെന്നുമായിരുന്നു സെലക്ടര്‍മാരുടെ നിലപാട്. അതുകൊണ്ട് തന്നെ സാക്കിയയുടെ പൊതുപ്രതികരണം അതൃപ്തിയുമുണ്ടാക്കി. കഴിഞ്ഞ വര്‍ഷമാണ് ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് രോഹിതിനെ നീക്കി പകരം ശുഭ്മൻ ഗില്ലനെ അഗാര്‍ക്കറും സംഘവും കൊണ്ടുവന്നത്.∙ പകരം ആര്? ആദ്യഘട്ടത്തിൽ അഗാർക്കറിന് പകരക്കാരനായി ലക്ഷ്മണെയാണ് പരിഗണിച്ചിരുന്നതെങ്കിലും, കഠിനമായ യാത്രകൾ ആവശ്യമായി വരുന്നതിനാൽ അദ്ദേഹം ഈ പദവി ഏറ്റെടുക്കാൻ താൽപര്യം കാണിച്ചില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇതോടെ ലക്ഷ്മണിന് മറ്റൊരു ചുമതല നൽകുകയായിരുന്നു. നിലവിൽ ബെംഗളൂരുവിലെ സെന്റർ ഫോർ എക്സ്ലൻസ് തലവനായ ലക്ഷ്മണിന് ഇതിനു പുറമെയാണ് ഡയറക്ടർ ഓഫ് ക്രിക്കറ്റ് പദവി കൂടി നൽകുന്നത്. അഗാർക്കറുമായുള്ള ചർച്ചകൾ എങ്ങനെ അവസാനിക്കുന്നു എന്നതിനെ ആശ്രയിച്ചാകും സഹീർ ഖാൻ ചീഫ് സെലക്ടറാകാനുള്ള സാധ്യത.
Auto ⏭️


