SPORTS

അഗാർക്കർ ഇല്ല, നിർണായക യോഗത്തിന്റെ ചുമതല ഏറ്റെടുത്ത് മുൻ ഇന്ത്യൻ താരം, ‘ഓൺലൈനിൽ’ ഗംഭീർ


മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചീഫ് സിലക്ടർ സ്ഥാനത്തുനിന്ന് അജിത് അഗാർക്കർ ഒഴിയുന്ന സാഹചര്യത്തില്‍ സിലക്ഷൻ കമ്മിറ്റിയുടെ ഇടക്കാല തലവനായി മുൻ ഇന്ത്യൻ താരം പ്രഖ്യാൻ ഓജ. ഓജയുടെ നേതൃത്വത്തിലുള്ള സിലക്ഷൻ കമ്മിറ്റിയാണ് ന്യൂസീലൻഡിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമുകളെ തിരഞ്ഞെടുക്കുക. വെസ്റ്റിൻഡീസിനെതിരായ രണ്ടാം ഏകദിനത്തിന്റെ തിരക്കിലുള്ള പരിശീലകൻ ഗൗതം ഗംഭീര്‍ കഴിഞ്ഞ ദിവസം സിലക്ഷൻ കമ്മിറ്റിക്കൊപ്പം യോഗം ചേർന്നു. തിരുവനന്തപുരത്തുനിന്ന് ഗുവാഹത്തിയിലേക്കുള്ള യാത്രയ്ക്കിടെ ഓൺലൈനായിട്ടായിരുന്നു ഗംഭീർ യോഗത്തിന്റെ ഭാഗമായത്.ഒക്ടോബർ 22ന് ക്രൈസ്റ്റ്ചർച്ചിൽ ട്വന്റി20 പരമ്പരയോടെയാണു മത്സരങ്ങൾ തുടങ്ങുന്നത്. അഞ്ചു വീതം ട്വന്റി20, ഏകദിന പോരാട്ടങ്ങളും രണ്ട് ടെസ്റ്റുകളുമാണ് ഇന്ത്യ ന്യൂസീലൻഡിൽ കളിക്കുക. ഇന്ത്യ എ ടീം മൂന്ന് ടെസ്റ്റുകളും ന്യൂസീലൻഡിൽ കളിക്കും. 2027ലെ ഏകദിന ലോകകപ്പിനുള്ള തയാറെടുപ്പുകള്‍ തുടങ്ങിയതിനാൽ ടീം കോംബിനേഷനുകൾ കൂടുതലായി പരീക്ഷിക്കാനുള്ള അവസരമാണ് ഇന്ത്യയ്ക്ക് പരമ്പരയിലൂടെ ലഭിക്കുക. ട്വന്റി20യിൽ ശ്രേയസ് അയ്യർ, സഞ്ജു സാംസൺ, അഭിഷേക് ശര്‍മ തുടങ്ങിയ പ്രധാന താരങ്ങളെല്ലാം കളിക്കുമെന്നാണു വിവരം.


Auto ⏭️

Back to top button