സംസ്ഥാനത്ത് പ്രതീക്ഷിച്ച മഴ കിട്ടിയില്ല, കൂടുതൽ പെയ്തത് പത്തനംതിട്ടയും തിരുവനന്തപുരത്തും

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം ലഭിച്ച മഴയുടെ അളവിൽ ഗണ്യമായ കുറവുണ്ടായതായി റിപ്പോർട്ട്. ലഭിക്കേണ്ടിയിരുന്ന മഴയുടെ അളവിൽ ഏകദേശം 22 ശതമാനം കുറവുണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കണക്കുകളാണ് പുറത്തുവന്നത്.
സംസ്ഥാനത്തെ ഏഴ് ജില്ലകളിലാണ് സാധാരണ ലഭിക്കേണ്ട മഴയുടെ അളവിൽ കാര്യമായ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഏറ്റവും വലിയ മഴക്കുറവ് വയനാട് ജില്ലയിലാണ്. ജില്ലയിൽ ലഭിക്കേണ്ട മഴയിൽ ഏകദേശം 51 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ്. മറ്റ് അഞ്ച് ജില്ലകളിൽ സാധാരണ ലഭിക്കേണ്ട അളവിനോട് അടുത്ത തോതിൽ മഴ ലഭിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.
കാലവർഷത്തിന്റെ ആദ്യഘട്ടത്തിൽ ചിലയിടങ്ങളിൽ ശക്തമായ മഴ ലഭിച്ചിരുന്നെങ്കിലും സംസ്ഥാനമൊട്ടാകെയുള്ള കണക്കിൽ വലിയ കുറവാണുള്ളത്. കാലവർഷത്തിലെ മഴയുടെ കുറവ് വരും ദിവസങ്ങളിൽ പ്രതിഫലിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. കാർഷിക മേഖലയെയും ജലലഭ്യതയെയും ഉൾപ്പെടെ വിവിധ മേഖലകളെ ഇത് പ്രതികൂലമായി ബാധിക്കാനുള്ള സാദ്ധ്യതയുണ്ട്.
English Summary
Kerala recorded a significant 22% deficit in monsoon rainfall from June to August this year. Seven districts experienced major shortfalls, with Wayanad seeing a 51% reduction. Pathanamthitta and Thiruvananthapuram received the most rain. This deficit is expected to adversely impact agriculture and water availability across the state.
RELATED TOPICS: KERALA RAINFALL, WAYANAD RAINFALL DEFICIT, PATHANAMTHITTA RAINFALL, THIRUVANANTHAPURAM RAINFALL, MONSOON RAINFALL KERALA
Read News ⏭️


