NEWS

അഫ്ഗാനിൽ പോയി പാക്കിസ്ഥാനെതിരെ പോരാടാൻ പദ്ധതി; ബംഗാൾ സ്വദേശി ബെംഗളൂരുവിൽ പിടിയിൽ


ബെംഗളൂരു∙ അഫ്ഗാനിസ്ഥാനിലെ തെഹ്രീകെ താലിബാൻ പാക്കിസ്ഥാനുമായി (ടിടിപി) ചേർന്ന് പാക്കിസ്ഥാനെതിരെ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ട ബംഗാൾ സ്വദേശി കർണാടകയിൽ അറസ്റ്റിൽ. ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലെ നാവോപര സ്വദേശിയായ അസഫുൽ മാലിക്കാണ് (25) ബെംഗളൂരു പൊലീസിന്റെ പിടിയിലായത്. ബെംഗളൂരുവിലെ ജിഗാനി മേഖലയിൽ സംശയാസ്പദമായ രീതിയിലെ ഓൺലൈൻ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ട പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. തുടർന്നാണ് മാലിക്കിന്റെ ഭീകരബന്ധം പുറത്തായത്.ജിഗാനി ഇൻഡസ്ട്രിയൽ മേഖലയിലെ സ്വകാര്യ സ്ഥാപനത്തിൽ 2025 മുതൽ സെക്യൂരിറ്റി ഉദ്യോഗസ്ഥനായി ജോലി ചെയ്തു വരുകയാണ് മാലിക്. മാലിക്കിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ടിടിപിയുമായി ബന്ധമുള്ള കാര്യം ഇയാൾ സമ്മതിച്ചു.


Fashion ⏭️

Back to top button