NEWS
അമൃതാഞ്ജൻ, മാർഗോ, സുലേഖ… കപ്പലോടിച്ചും ബാങ്ക് തുടങ്ങിയും ഇന്ത്യ നേടിയ സ്വാതന്ത്ര്യം; ബ്രിട്ടീഷുകാരെ പറഞ്ഞുവിട്ടത് മുദ്രാവാക്യം വിളിച്ച് മാത്രമല്ല!

‘ഇംഗ്ലിഷുകാരൻ ഒരു സ്പോഞ്ചുപോലെയാണു പ്രവർത്തിച്ചത്. ഗംഗയുടെ തീരത്തുനിന്ന് സമ്പത്തു മുഴുവൻ വലിച്ചെടുത്ത്, തെംസിന്റെ തീരത്തു പിഴിഞ്ഞു’. ഇതു പറഞ്ഞത് ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥനായ ജോൺ സള്ളിവനായിരുന്നു. ഒരുകാലത്ത് ലോക സമ്പദ്വ്യവസ്ഥയുടെ കാൽഭാഗത്തോളം ഇന്ത്യയുടെ സംഭാവനയായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പോലും 23% ആയിരുന്നു ഇന്ത്യയുടെ പങ്കെന്ന് സാമ്പത്തിക ചരിത്രകാരൻമാർ കണക്കുകൂട്ടുന്നു.യൂറോപ്പിന് ഒപ്പം വരുമായിരുന്നു ഇത്. എന്നാൽ, ബ്രിട്ടിഷുകാർ ഇന്ത്യ വിടുമ്പോഴേക്കും അതു വെറും മൂന്നേ മൂന്നു ശതമാനമായി കുറഞ്ഞിരുന്നു. ഇവിടെനിന്നു വിഭവങ്ങൾ കൊള്ളയടിച്ചാണ് ബ്രിട്ടനിൽ വ്യാവസായിക വിപ്ലവം സാധ്യമാക്കിയത്. ഇന്ത്യൻ ഉൽപാദകർക്കുമേൽ 70-80 ശതമാനം തീരുവ ചുമത്തിയതോടെ പിടിച്ചുനിൽക്കുക അവർക്ക് അസാധ്യമായി. ബ്രിട്ടൻ ലോകമെങ്ങും നടത്തിയ യുദ്ധങ്ങൾക്കു ചെലവിട്ട ധനത്തിന്റെ വലിയ സ്രോതസ്സുകളിലൊന്നും ഇന്ത്യയായിരുന്നു. 1. ടിസ്കോ
Fashion ⏭️


